Friday, March 13, 2026 Last Updated 29 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 05.41 PM

കാറ്റാടിയന്ത്ര കമ്പനിയില്‍ നിക്ഷേപം, വന്‍ലാഭം; വാട്‌സ്ആപ്പ് വഴി പുതിയ തട്ടിപ്പ്: മുന്നറിയിപ്പുമായി പോലീസ്

whatsapp

തിരുവനന്തപുരം: പ്രമുഖ കാറ്റാടിയന്ത്ര ടര്‍ബൈന്‍ നിര്‍മ്മാണ കമ്പനിയുടെ പേരില്‍ വാട്സ്ആപ്പില്‍ ലഭിക്കുന്ന സന്ദേശം പുതിയ സാമ്പത്തിക തട്ടിപ്പെന്ന് കേരള പൊലീസ്. സീമെന്‍സ് ഗെയിംസ് റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ് (SGRE) കമ്പനിയുടെ പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കി ഉത്പന്നങ്ങളില്‍ നിക്ഷേപം ലക്ഷണിച്ചും മണി ചെയിന്‍ മാതൃകയില്‍ കൂടുതല്‍ പേരെ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചുമാണ് തട്ടിപ്പെന്ന് പൊലീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു

സീമെന്‍സ് ഗെയിംസ് റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് ലഭിക്കുന്ന സന്ദേശത്തോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. പലര്‍ക്കും സുഹൃത്തുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ ആയിരിക്കും ഈ സന്ദേശം ലഭിക്കുക. പിന്നീട് പല ഘട്ടങ്ങളായി ആളുകളുടെ വിശ്വാസം നേടിയാണ് തട്ടിപ്പിന്റെ ഭാഗമാക്കുന്നത്.

വാട്സ്ആപ്പിലൂടെ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടുകൂടി ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അംഗമാകുന്നു. കാറ്റാടിയന്ത്ര ടര്‍ബൈന്‍ നിര്‍മ്മാണകമ്പനിയില്‍ നിക്ഷേപം നടത്തി ലാഭം കൈവരിക്കുന്നതിനുള്ള പ്രരണയാണ് പിന്നീട് ലഭിക്കുക. തുടര്‍ന്ന് കമ്പനിയുടേതെന്ന് അവകാശപ്പെടുന്ന വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തുകൊണ്ട് പ്രസ്തുത കമ്പനിയുടെ ഉത്പന്നങ്ങളില്‍ നിക്ഷേപം നടത്താനുള്ള പ്രേരണയും ലഭിക്കും.

Ads by Google
Ads by Google
TRENDING NOW