Saturday, March 14, 2026 Last Updated 15 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 06 May 2025 01.47 PM

20,000 മണിക്കൂറിൽ തുന്നിച്ചേർത്ത എംബ്രോയിഡറി വർക്കുകൾ ; മെറ്റ് ഗാലയില്‍ ശ്രദ്ധ നേടി ഇഷ അംബാനിയുടെ ഔട്ട്ഫിറ്റ്

outfit, updates
photo-www.instagram.com/isha_ambaniii/

മെറ്റ് ഗാലയില്‍ ശ്രദ്ധ നേടി ഇഷ അംബാനിയുടെ ഔട്ട്ഫിറ്റ്. വെള്ള നിറത്തിലുള്ള എംബ്രോയ്ഡറി വര്‍ക്കുകള്‍ ചെയ്ത കോര്‍സെറ്റ്, കറുത്ത ടെയ്ലര്‍ പാന്റ്സ്, വെളുത്ത നിറത്തിലുള്ള നീളന്‍ കേപ്പ് എന്നിവയാണ് അനൈത ഷ്രോഫ് അഡാജാനിയ ഡിസൈന്‍ ചെയ്ത ഇഷയുടെ ഔട്ട്ഫിറ്റിന്റെ പ്രത്യേകത. ഇതിന്റെ എംബ്രോയ്ഡറി ചെയ്യാന്‍ 20,000 മണിക്കൂര്‍ എടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

ലുക്ക് പൂര്‍ത്തിയാക്കാന്‍ ഒന്നിലധികം നെക്ക്പീസുകളും മോതിരങ്ങളും ഇഷ ധരിച്ചിട്ടുണ്ട്. സിംപിള്‍ മേക്കപ്പും പോണി സ്‌റ്റൈല്‍ ബ്രെയ്ഡില്‍ ഒതുക്കി വച്ചിരിക്കുന്ന മുടിയുമാണ് ലുക്കിന് മികച്ച ഫിനിഷിംഗ് നല്‍കിയിരിക്കുന്നത്.

ഇഷയുടെ ലുക്കില്‍ ഹൈലൈറ്റ് അവര്‍ ധരിച്ചിരുന്ന വജ്രമാലയായിരുന്നു. ഈ മാലയെ സംബന്ധിച്ച് ഒരുപാട് അനുമാനങ്ങള്‍ ഓണ്‍ലൈനില്‍ നടക്കുന്നുണ്ട്. വെള്ള നിറത്തിലുള്ള വലിയ വജ്രങ്ങള്‍ പതിപ്പിച്ച് ഹെവിയായിട്ടുള്ള നെക്പീസാണത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW