Sunday, March 15, 2026 Last Updated 2 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 04 May 2025 03.25 PM

ഇന്നോവ ഹൈക്രോസിലേക്ക് ഒരു ലിമിറ്റഡ് എഡിഷന്‍ മോഡല്‍ പുറത്തിറക്കി ടൊയോട്ട

price, details

ടൊയോട്ട തങ്ങളുടെ ജനപ്രിയ എംപിവിയായ ഇന്നോവ ഹൈക്രോസിലേക്ക് ഒരു ലിമിറ്റഡ് എഡിഷന്‍ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ്. എക്‌സ്‌ക്ലൂസീവ് എഡിഷന്‍ എന്ന് വിളിക്കപ്പെടുന്ന ഈ വേരിയന്റ് 2025 മെയ് മുതല്‍ ജൂലൈ വരെ മാത്രമേ വിപണനത്തിന് ഉണ്ടാവൂ. ഇന്നോവ ഹൈക്രോസിന്റെ ഏറ്റവും പുതിയ എക്‌സ്‌ക്ലൂസീവ് എഡിഷന് 32.58 ലക്ഷം രൂപയാണ് ഇന്ത്യയില്‍ മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില. ZX (O) വേരിയന്റിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ലിമിറ്റഡ് എഡിഷന്‍ മോഡല്‍ സൂപ്പര്‍ വൈറ്റ്, പേള്‍ വൈറ്റ് എന്നീ രണ്ട് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനിലാണ് വിപണിയിലെത്തിയിരിക്കുന്നത്.

ബ്ലാക്ക്-ഔട്ട് ഘടകങ്ങളാല്‍ സമ്പന്നമാണ് ഹൈക്രോസിന്റെ സ്‌പെഷ്യല്‍ എഡിഷന്‍. റൂഫ്, ഫ്രണ്ട് ഗ്രില്‍, റിയര്‍ ഗാര്‍ണിഷ്, അലോയ് വീലുകള്‍, ഹുഡ് എംബ്ലം എന്നിവയെല്ലാം കറുപ്പ് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. എയര്‍ പ്യൂരിഫയര്‍, ലെഗ് റൂം ലാമ്പ്, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയും ടൊയോട്ട ഇന്നോവ ഹൈക്രോസ് എക്‌സ്‌ക്ലൂസീവ് എഡിഷന് സമ്മാനിച്ചിട്ടുണ്ട്. ടോപ്പ് എന്‍ഡ് വേരിയന്റിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്നതിനാല്‍ രണ്ടാം നിര ഓട്ടോമന്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും ഹൈബ്രിഡ് എംപിവിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇത്തരം പരിഷ്‌ക്കാരങ്ങള്‍ കൊണ്ട് വാഹനത്തെ പരിമിതപ്പെടുത്തിയിട്ടുണ്ട്.

ടൊയോട്ടയുടെ TNGA പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഹൈക്രോസിന് 2.0 ലിറ്റര്‍, 4-സിലിണ്ടര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ് മെയ് മുതല്‍ ജൂലൈ വരെ മാത്രം ലഭ്യമാവുന്ന വേരിയന്റിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിന്‍ 184 bhp കരുത്തില്‍ 188 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഡ്രൈവിന്റെ 60 ശതമാനം വരെ ഇവി മോഡില്‍ പ്രവര്‍ത്തിക്കാനുള്ള സിസ്റ്റത്തിന്റെ കഴിവാണ് വേറിട്ടുനില്‍ക്കുന്നത്. ഇത് ക്ലാസ്-ലീഡിംഗ് ഇന്ധനക്ഷമതയും നല്‍കുന്നുണ്ട്. 23.24 കിലോമീറ്ററാണ് ഹൈക്രോസില്‍ ടൊയോട്ട അവകാശപ്പെടുന്ന മൈലേജ്.

Ads by Google
Ads by Google
TRENDING NOW