Saturday, March 14, 2026 Last Updated 3 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 03 May 2025 09.45 AM

എന്ത് വിധിയിത്! എയര്‍പോര്‍ട്ടിലെത്തി പാസ്‌പോര്‍ട്ട് തുറന്നതും ഞെട്ടിത്തരിച്ച് അമ്മ, പേജുകള്‍ മുഴുവന്‍ ചിത്രങ്ങള്‍ വരച്ച് മക്കള്‍

daughters, draw, pictures, mother, passport

തിരക്കുപിടിച്ച് ജീവിതത്തിനിടയില്‍ ഇടവേളകള്‍ പലപ്പോഴും അനിവാര്യമാണ്. ഇതിന് ഏറ്റവും അനുയോജ്യം കുടുംബവുമായുള്ള നീണ്ട യാത്രകളാണ്. പ്രത്യേകിച്ച് ഒരു വെക്കേഷന്‍. ഏറെ ആഗ്രഹിച്ചായിരിക്കാം അവര്‍ അത്തരം ഒരു ദിവസത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളൊക്കെയും നടത്തുന്നത്. എന്നാല്‍, അവസാന നിമിഷം ആ യാത്ര നടക്കില്ല എന്ന് വന്നാലോ, എന്ത് ചെയ്യും? ഏതായാലും അതുപോലെ ഒരു അവസ്ഥയിലൂടെയാണ് ഇവിടെ ഒരു യുവതി കടന്നുപോയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയിലാണ് യുവതി ഇക്കാര്യങ്ങള്‍ പറയുന്നത്. യാത്രയ്ക്കുള്ള എല്ലാം തയ്യാറായി. യുവതി എയര്‍പോര്‍ട്ടിലെത്തി. എന്നാല്‍, പാസ്‌പോര്‍ട്ട് കാണിച്ചപ്പോള്‍ വിചിത്രമായ എന്തോ കണ്ടതുപോലെയാണ് ജീവനക്കാര്‍ അവളെ നോക്കിയത്. അവള്‍ക്ക് ഒന്നും മനസിലായില്ല. എന്നാല്‍, പാസ്‌പോര്‍ട്ട് തുറന്ന് നോക്കിയപ്പോഴാണ് കണ്ടത്. അതിന്റെ വിവിധ പേജുകളിലായി നിറയെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. യുവതി പറയുന്നത് തന്റെ രണ്ട് പെണ്‍മക്കളാണ് ഈ പണി ചെയ്തത് എന്നാണ്. അവര്‍ പാസ്‌പോര്‍ട്ടിന്റെ പേജുകളില്‍ നിറയെ വിവിധ ചിത്രങ്ങളും വരകളും കുറികളും കൊണ്ട് നിറച്ചിരിക്കുകയായിരുന്നു. മാത്രമല്ല, ഐ ലവ് യൂ മമ്മി തുടങ്ങിയ എഴുത്തുകളും ഇതില്‍ കാണാമായിരുന്നു. അതിലെ ഫോട്ടോയിലും അവര്‍ വരച്ചിരുന്നു. അതോടെ പാസ്‌പോര്‍ട്ടിന്റെ സാധുത തന്നെ ഇല്ലാതായി.

എനിക്ക് ദേഷ്യപ്പെടാന്‍ പോലും കഴിഞ്ഞില്ല എന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്. ഒപ്പം പാസ്‌പോര്‍ട്ടിന്റെ പേജുകളും അവര്‍ കാണിക്കുന്നുണ്ട്. അവരുടെ രണ്ട് കുഞ്ഞുങ്ങളുടെയും ചിത്രങ്ങളും വീഡിയോയില്‍ കാണാവുന്നതാണ്. വെക്കേഷന്‍ കുളമായതിന്റെ നഷ്ടബോധമൊക്കെ ഉണ്ടെങ്കിലും തെല്ലൊരു അമ്പരപ്പോടെയും മറ്റുമാണ് അവര്‍ വീഡിയോയില്‍ ഇക്കാര്യം പറയുന്നത്. എന്തായാലും, വീഡിയോ നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്. ഒരുപാടുപേര്‍ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുകയും ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW