Friday, March 13, 2026 Last Updated 42 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Oct 2025 11.39 AM

ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല: ഉറക്കമുണരാന്‍ മക്കള്‍ക്ക് മടി, വീട്ടില്‍ ഡ്രം ബാന്റ് ടീമിനെ എത്തിച്ച് അമ്മ

woman, band, daughter, sleeping

കുട്ടിളെ സംബന്ധിച്ച് രാവിലെ ഉറക്കമുണരുക എന്നത് ഏറ്റവും മടിയുള്ള കാര്യമാണ്. സാധാരണായായി കുട്ടികളെ ഉണര്‍ത്തുന്ന പല വിദ്യകളും പ്രയോഗിക്കാറുണ്ട്. എന്നാല്‍ ഇവിടെ ഒരു അമ്മ ഇത്തരത്തില്‍ മക്കളെ ഉണര്‍ത്താന്‍ ചെയ്ത സൂത്രം അല്‍പം കടന്നുപോയി. ഒരു ഡ്രം ബാന്റ് ടീമിനെ തന്നെ വാടകയ്ക്ക് എടുക്കുകയായിരുന്നു ഈ അമ്മ.

വീട്ടില്‍ എത്തിയ ബാന്റ് ടീമിനെ നേരെ കൊണ്ടുപോയത് മക്കളുടെ കിടപ്പുമുറിയിലേക്കാണ്. ഡ്രം ബാന്റ് ടീം പരിപാടി അവതരിപ്പിക്കുന്നതും ഈ ശബ്ദം കേട്ട് മക്കള്‍ ഉണരുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഇതെല്ലാം ആസ്വദിച്ച് അമ്മ പൂര്‍ണ സംതൃപ്തിയോടെ ഇവരുടെ സമീപത്ത് നില്‍ക്കുന്നതും വീഡിയോയിലുണ്ട്.

വീഡിയോ വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചിലര്‍ ഇതിനെ തമാശയായി കണ്ടപ്പോള്‍ ഇത് അല്‍പം കടന്നുപോയി എന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം. 'എന്റെ അമ്മ ഈ വീഡിയോ കാണാതിരുന്നാല്‍ മതിയായിരുന്നു' എന്നായിരുന്നു ഒരു ഉപയോക്താവ് കമന്റ് ചെയ്തത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW