Friday, March 13, 2026 Last Updated 37 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Apr 2025 07.06 PM

എട്ട് വർഷത്തിന് മുന്‍പ് കുഞ്ഞുകാണി, ഇന്ന് സൂപ്പർ ഹീറോ ; അടിച്ച അടിയിൽ കിടുങ്ങിയത് വമ്പന്മാർ

വൈഭവ് സൂര്യവംശിയുടെ ഒരു പഴയ കാല ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്
uploads/news/2025/04/778413/6.gif
photo - twitter

ജയ്പപൂര്‍: ലോക ക്രിക്കറ്റനെയാകെ ഞെട്ടിച്ച് ഐപിഎല്ലില്‍ പതിനാലുകാരൻ വൈഭവ് സൂര്യവൻഷയുടെ തേരോട്ടം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തില്‍ സെഞ്ചുറി അടിച്ചാണ് വൈഭവ് തന്നെ വൈഭം തെളിയിച്ചത്. ഐപിഎല്ലിന്റെ ആദ്യ പതിപ്പ് സംഭവിക്കുമ്പോൾ ജനിച്ചിട്ട് പോലുമില്ലാത്ത വൈഭവ് അങ്ങനെ ഐപിഎല്ലിന്റെ തന്നെ ചരിത്രമാണ് ഇന്നലെ എഴുതിയത്.രാജ്യാന്തര ട്വന്റി 20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്ലില്‍ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കുന്ന ഇന്ത്യൻ താരം, ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരം തുടങ്ങി റെക്കോർഡുകളാണ് കൗമാരക്കാരൻ സ്വന്തം പേരിലാക്കിയത്.

മുഹമ്മദ് സിറാജ്, റാഷിദ് ഖാൻ, പ്രസിദ്ധ് കൃഷ്ണ അടക്കം തഴക്കം വന്ന ബൗളര്‍മാരെയെല്ലാം തകര്‍ത്തടിച്ചാണ് താരം തന്‍റെ കന്നി ഐപിഎൽ സെഞ്ചുറി നേടിയത്. ഒടുവിൽ പ്രസിദ്ധിന്‍റെ പന്തില്‍ പുറത്താകുമ്പോൾ 38 പന്തിൽ 101 റണ്‍സാണ് വൈഭവ് പേരിലാക്കിയത്. 11 സിക്സും ഏഴ് ഫോറും വൈഭവിന്‍റെ ബാറ്റില്‍ നിന്ന് ഒഴുകിയത്. ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ 1.10 കോടി നല്‍കിയാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചത്. ഐപിഎല്‍ ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയുമാണ് വൈഭവ് സൂര്യവൻശി.

അതേസമയം വൈഭവ് സൂര്യവംശിയുടെ ഒരു പഴയ കാല ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 2017-ല്‍ വെറും ആറു വയസുള്ളപ്പോള്‍ കുഞ്ഞു വൈഭവ് അന്നത്തെ റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സിന്റെ കളികാണാനെത്തിയിരുന്നു. അന്ന് ടീം ഉടമയായിരുന്ന സഞ്ജീവ് ഗോയങ്കയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അന്ന് സ്റ്റേഡിയത്തിലെത്തിയ കുഞ്ഞാണ് ഇന്ന് എട്ട് വര്ഷണങ്ങൾക്കിപ്പുറം ഐപിഎല്ലിന്റെ തന്നെ ചരിത്രം മാറ്റികുറിച്ചത്.

2011 മാര്‍ച്ച് 27ന് ജനിച്ച വൈഭവ് ഈ വര്‍ഷം ജനുവരിയില്‍ തന്‍റെ 12-ാം വയസിൽ ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1986നുശേഷം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇതോടെ വൈഭവ് സ്വന്തമാക്കിയിരുന്നു. സെപ്റ്റംബറില്‍ ഓസ്ട്രേലിയക്കെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ച വൈഭവ് 62 പന്തില്‍ 104 റണ്‍സടിച്ചതോടെയാണ് ശ്രദ്ധേയനായത്.

Ads by Google
Ads by Google
TRENDING NOW