-->
പുരുഷന്മാര്‍ക്ക് പൊതുവെ കായിക മത്സരങ്ങളോട് വലിയ പ്രിയമാണ്. മിക്കവാറും ആളുകള്‍ക്ക് ക്രിക്കറ്റ്, വോളിബോള്‍, ഫുട്‌ബോള്‍, ഗുസ്തി തുടങ്ങിയ കായിക മത്സരങ്ങളോടാണ് വലിയ താത്പര്യം. പ്രത്യേകിച്ചും പുരുഷന്മാര്‍ക്ക്. എന്നാല്‍, അത് വിവാഹജീവിതം അവതാളത്തിലാക്കിയാല്‍ എന്ത് ചെയ്യും? അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ റെഡ്ഡില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു യുവതിയാണ് ഗുസ്തി മത്സരത്തോടുള്ള തന്റെ ഭര്‍ത്താവിന്റെ അടങ്ങാത്ത അഭിനിവേശത്തെ കുറിച്ചുള്ള പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
തങ്ങളുടെ വിവാഹജീവിതം തന്നെ ആകെ അവതാളത്തിലായി എന്നാണ് യുവതി പറയുന്നത്. യുവതിയുടെ യഥാര്‍ത്ഥ ഐഡന്റിറ്റി അറിയില്ല. യുവതി പറയുന്നത് 33 -കാരനായ തന്റെ ഭര്‍ത്താവ് നിരുപദ്രവകരമായ ഒരു ഹോബിയായിട്ടാണ് ഇത് തുടങ്ങിയത്. ഇപ്പോള്‍ അതൊരു സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യമായി മാറിയിരിക്കുകയാണ് എന്നാണ്. ലൈവ് പ്രോ റെസ്ലിംഗ് ഇവന്റ് ഉള്ളത് കൊണ്ട് അത് കാണാനായി എല്ലാ ദിവസവും രാത്രി ഭര്‍ത്താവ് സോഫയില്‍ തന്നെ ഇരിക്കുകയാണ് എന്നാണ് യുവതി എഴുതുന്നത്. റെസില്‍മാനിയ പോലുള്ള പ്രധാന ഇവന്റുകള്‍ കാണാന്‍ വേണ്ടി എങ്ങനെയാണ് ഭര്‍ത്താവ് ഓരോ ആഴ്ചയിലും മണിക്കൂറുകള്‍ ടിവിക്ക് മുന്നില്‍ ചിലവഴിക്കുന്നത് എന്നതിനെ കുറിച്ചും യുവതി സൂചിപ്പിക്കുന്നുണ്ട്.
മാത്രമല്ല, കാണികളില്‍ ഒരാളാണ് എന്നതുപോലെ അയാള്‍ അവിടെ കിടന്ന് ഒച്ചവയ്ക്കുകയും അലറി വിളിക്കുകയും ഒക്കെ ചെയ്യുകയാണ്. ഭാര്യയോടും അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്. അത് ചെയ്യാതിരിക്കുമ്പോള്‍ അയാള്‍ക്ക് ദേഷ്യം വരും.
WrestleMania weekend -നോടനുബന്ധിച്ച് തന്നെ 'ഫൈനല്‍ ബോസ്' എന്ന് വിളിക്കാന്‍ ഭര്‍ത്താവ് തന്നോട് ആവശ്യപ്പെട്ടു. താനത് ചെയ്യാന്‍ തയ്യാറാവാതെ വന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമായി എന്നാണ് യുവതി പറയുന്നത്. അതുമായി ബന്ധപ്പെട്ട് ശനിയാഴ്ച കലഹമുണ്ടായി എന്നും യുവതി പറയുന്നു.
തങ്ങളുടെ സ്വകാര്യജീവിതത്തിലും ഇതുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട് എന്നാണ് യുവതി പറയുന്നത്. മാത്രമല്ല, അയാളുടെ പ്രിയപ്പെട്ട കളിക്കാരന്‍ തോറ്റുകഴിഞ്ഞാല്‍ അയാള്‍ വിഷാദത്തിലാവും എന്നും യുവതിയുടെ പോസ്റ്റില്‍ വെളിപ്പെടുത്തുന്നു. അതുപോലെ, ഗുസ്തിയുമായി ബന്ധപ്പെട്ട തൊപ്പികളും മറ്റും വാങ്ങി ഒരുപാട് കാശും ഭര്‍ത്താവ് കളയുന്നുണ്ടത്രെ. തന്നെക്കൊണ്ട് ഇനി വയ്യ എന്നാണ് യുവതി പറയുന്നത്. ഒരുപാടുപേര്‍ യുവതിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. ചിലരെല്ലാം ഭര്‍ത്താവിനോട് തുറന്ന് സംസാരിക്കാനും ഇതിന് കൃത്യമായ ഒരു പ്രതിവിധി കാണാനുമാണ് യുവതിയെ ഉപദേശിച്ചത്. എന്നാല്‍, മറ്റ് ചിലര്‍ ഒരു ഗുസ്തി ഫാന്‍ എന്ന നിലയില്‍ അയാള്‍ക്ക് പറ്റിയ സുഹൃത്തുക്കളെയോ പങ്കാളിയേയോ ആണ് ആവശ്യം എന്നും കമന്റുകള്‍ നല്‍കിയിട്ടുണ്ട്.