Friday, March 13, 2026 Last Updated 8 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Apr 2025 02.17 PM

പൂച്ചയെപ്പോലെ മുഖം മാറ്റാന്‍ ചെലവഴിച്ചത് 6 ലക്ഷം രൂപ: ഒടുവില്‍ ചെയ്തത് അബദ്ധമായെന്ന് യുവതി

woman, surgery, cat, shape, spend, lakhs

പൂച്ചയെപ്പോലെ മുഖം മാറ്റി, വൈറല്‍ പ്രശസ്തി നേടാനുള്ള ഓസ്‌ട്രേലിയന്‍ ഉള്ളടക്ക സ്രഷ്ടാവിന്റെ ശ്രമം ഒടുവില്‍ അബദ്ധത്തില്‍ കലാശിച്ചു. ഗോള്‍ഡ് കോസ്റ്റില്‍ നിന്നുള്ള 29 -കാരിയായ ജോലീന്‍ ഡോസണ്‍ ആണ് സ്വന്തം മുഖത്തെ പൂച്ചയുടെ മുഖവുമായി സാമ്യപ്പെടുത്തുന്നതിനായി പലതരത്തിലുള്ള കോസ്‌മെറ്റിക് നടപടിക്രമങ്ങള്‍ക്ക് വിധേയയായത്. ഇതിനായി ഇവര്‍ ചെലവഴിച്ചത് ഒന്നും രണ്ടുമല്ല ഏകദേശം 8,000 ഡോളറാണ്. അതായത് 6.6 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ. പ്രധാനമായും മൂക്ക് കൂടുതല്‍ വിടര്‍ത്താനും കവിളെല്ലുകള്‍ കൂര്‍ത്തതാക്കാനുമുള്ള പരീക്ഷണാത്മക ചികിത്സകളാണ് ഇവര്‍ നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഏതായാലും നടത്തിയ പ്രവര്‍ത്തികള്‍ അബദ്ധമായി പോയിയെന്ന് ഏറ്റുപറയുകയാണ് ഇപ്പോള്‍ ജോലീന്‍ ഡോസണ്‍. തന്റെ മുഖത്തിന്റെ സ്വാഭാവികത നഷ്ടപ്പെട്ടുവെന്നും കഠിനമായ വേദനയിലൂടെയും നിരന്തരം ഉണ്ടാവുന്ന മുറിവുകളിലൂടെയുമാണ് ഇപ്പോള്‍ താന്‍ കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്നും ജോലീന്‍ വ്യക്തമാക്കി. ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റുന്നതിന് വേണ്ടി മാത്രം താന്‍ ചെയ്ത ഒരു പ്രവര്‍ത്തിയായിരുന്നു അതെന്നും ഇപ്പോള്‍ തന്റെ മുഖത്തിനെ സാധാരണ രീതിയിലേക്ക് ആക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെങ്കിലും അവയൊന്നും ഫലം കാണുന്നില്ലന്നും തന്റെ പ്രവര്‍ത്തികളില്‍ ഖേദം പ്രകടിപ്പിച്ച് ഇവര്‍ തുറന്ന് പറഞ്ഞു.

തന്റെ മുഖത്തെ പഴയ പടിയാക്കാന്‍ സാധിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ആ ശ്രമങ്ങള്‍ ഇപ്പോള്‍ ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണെന്നാണ് ജോലീന്‍ പറയുന്നത്. മൂക്ക് വിടര്‍ത്തുന്നതിന്റെ ഭാഗമായി മൂക്കിന്റെ അറകള്‍ക്കുള്ളില്‍ സ്ഥാപിച്ച ഫില്ലറുകളും ഇംപ്ലാന്റുകളും വലിയ ബുദ്ധിമുട്ടാണ് തനിക്ക് സൃഷ്ടിച്ചതെന്നും ഇപ്പോള്‍ അവയെല്ലാം പൂര്‍ണമായും നീക്കിയെങ്കിലും സ്വാഭാവികാവസ്ഥയിലേക്ക് താന്‍ തിരികെ എത്തിയിട്ടില്ല എന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. താന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ് ഇതൊന്നും ജോലീന്‍ ഡോസണ്‍ പങ്കുവെച്ചു. സ്വന്തം ശരീരത്തെ ആരും താന്‍ ചെയ്തത് പോലെ പരീക്ഷണാത്മക വസ്തുവാക്കരുതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW