Saturday, March 14, 2026 Last Updated 34 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 10.46 AM

ജപ്പാന്‍ യാത്രയില്‍ അഹാനയും അമ്മയും സഹോദരിമാരും; ചിത്രങ്ങള്‍

ahaana, japan
photo-www.instagram.com/ahaana_krishna/

യാത്രകളും സാഹസികതയുമൊക്കെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അഹാന. സമയം കിട്ടുമ്പോഴൊക്കെ യാത്രകള്‍ നടത്താറുളള അഹാന യാത്രാവിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കിടാറുമുണ്ട്.ഇപ്പോഴിതാ, അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം ജപ്പാനിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങൾ പങ്കിടുകയാണ് അഹാന.അമ്മ സിന്ധു കൃഷ്ണയ്ക്കും സഹോദരിമാരായ ഹൻസിക, ഇഷാനി എന്നിവർക്കുമൊപ്പമായിരുന്നു അഹാനയുടെ യാത്ര.

ജപ്പാനിലെ ചെറി ബ്ലോസം കാണാനായിരുന്നു അഹാനയും കുടുംബവും ജപ്പാനിലേക്ക് പുറപ്പെട്ടത്.ജപ്പാനിലെ ടോക്കിയോ, കനസാവ, ക്യോട്ടോ, ഒസാക്ക എന്നിവിടങ്ങളിലും അഹാനയും കുടുംബവും സന്ദർശനം നടത്തി.ജപ്പാൻകാരുടെ പരമ്പരാഗത വസ്ത്രമായ കിമോണോ ധരിച്ച ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്.ജാപ്പനീസ് സംസ്കാരത്തിന്റെ ഭാഗമായ ടീ സെറിമണിയിൽ പങ്കെടുത്ത ചിത്രങ്ങളും അഹാന പങ്കിട്ടു.ജപ്പാൻ യാത്രയുടെ വ്ളോഗും അഹാന പങ്കിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW