-->
നടന്‍ ചങ്കിപാണ്ഡെയുടെയും ഭാവനയുടെയും മകളാണ് അനന്യ. ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ അനന്യ സോഷ്യല്‍ മീഡിയയിലും സജീവമാണ്.
അക്ഷയ് കുമാറിനൊപ്പം 'കേസരി' എന്ന സിനിമയിലാണ് അനന്യ അടുത്തിടെ അഭിനയിച്ചത്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി ക്യാമറയ്ക്കു മുമ്പിലെത്തിയ അനന്യയുടെ ഔട്ട്ഫിറ്റുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
ഇതുവരെ കാണാത്ത വ്യത്യസ്തമായ സാരി ലുക്കുകളും അതില്‍ ഉള്‍പ്പെടും.മോഡേണ്‍ മാത്രമല്ല ട്രെഡീഷ്ണല്‍ ലുക്കും തനിക്കിണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് താരം.