Friday, March 13, 2026 Last Updated 4 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 20 Apr 2025 11.15 AM

‘ചത്തിട്ടില്ലെടാ’; വെറൈറ്റി ഈസ്റ്റര്‍ ആശംസകളുമായി ടൊവിനോ; ‘ഡെഡ്‌ലി സ്റ്റാര്‍ ’എന്ന് ബേസില്‍

tovino

ബേസിൽ ജോസഫ് നായകനായെത്തിയ വിഷു റിലീസ് ചിത്രമായിരുന്നു മരണമാസ്. നടൻ ടൊവിനോ തോമസ് ആയിരുന്നു ചിത്രത്തിന്റെ നിർമാതാവ്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത സിനിമയുടെ പ്രഖ്യാപനം മുതൽ ചിത്രത്തിൽ ടൊവിനോയുടെ കാമിയോ റോൾ ആരാധകർ പ്രതീക്ഷിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം റിലീസായി ഒരാഴ്ച പിന്നിടുമ്പോൾ തന്റെ കഥാപാത്രം വെളിപ്പെടുത്തിയിരിക്കുകയാണ് ടൊവിനോ.

ഉമേഷ് പുത്തൻതോട്ടിൽ എന്ന കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്. വളരെ കുറച്ച് മിനിറ്റ് മാത്രം സ്ക്രീനിലുള്ള കഥാപാത്രം തിയറ്ററിൽ കൈയടി നേടുകയും ചെയ്തു. 'ചത്തിട്ടില്ലെടാ ……!!!!' എന്ന ക്യാപ്ഷനയോടെയാണ് ടൊവിനോ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. എന്ന് മാത്രമല്ല ഈസ്റ്റർ ആശംസയും ടൊവിനോ നേർന്നിട്ടുണ്ട്.

ഇതേ പോസ്റ്റ് നടൻ ബേസിൽ ജോസഫും പങ്കുവച്ചിട്ടുണ്ട്. 'ചത്തിട്ടില്ലെടാ നാറികളേ...' എന്ന ക്യാപ്ഷനാണ് ബേസിൽ പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്.

കമന്റുകളുടെ പ്രവാഹമാണ് ഇരുവരുടെയും പോസ്റ്റിന് താഴെ. പ്രൊഡ്യൂസറിനെ തന്നെ പെട്ടിയിൽ ആക്കി അല്ലേടാ, ആർഐപി ടിനോവ- എന്നൊക്കെയാണ് ഭൂരിഭാ​ഗം പേരുടെയും കമന്റുകൾ. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് നിർമാണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW