-->
മനുഷ്യനും നായ്ക്കളും തമ്മിലുള്ള ആത്മബന്ധം വാക്കുകള്‍ക്കും അതീതമാണ്. കാലങ്ങളായി മനുഷ്യന്റെ വിശ്വസ്തരായ കൂട്ടാളികളായാണ് നായ്ക്കള്‍ അറിയപ്പെടുന്നത്. ഏതോ കാലം തൊട്ട് അവ മനുഷ്യര്‍ക്കൊപ്പം നടക്കുന്നുണ്ട്. പല ആപത്തുകളിലും അവ തങ്ങളുടെ ഉടമകള്‍ക്ക് രക്ഷകരായി മാറിയിട്ടുമുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഗുജറാത്തിലും അരങ്ങേറിയിരിക്കുന്നത്.
ഗുജറാത്തിലെ മോര്‍ബി ജില്ലയിലാണ് സംഭവം നടന്നത്. ഒരു ജര്‍മ്മന്‍ ഷെപ്പേര്‍ഡാണ് അയാളെ ഉപദ്രവിക്കാനെത്തിയ മൂന്ന് പേരില്‍ നിന്നും തന്റെ ഉടമയെ രക്ഷിച്ചത്. നായയുടെ ധീരമായ പ്രവൃത്തിയെ ഇപ്പോള്‍ നെറ്റിസണ്‍സും ഒപ്പം നാട്ടുകാരും അഭിനന്ദനം കൊണ്ട് മൂടുകയാണ്. സമീപത്തെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. പുലര്‍ച്ചെയാണ് സംഭവം നടന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ടങ്കാര തഹസില്‍ പരിധിയിലുള്ള മിതാന എന്ന ഗ്രാമത്തിലാണ് പുലര്‍ച്ചെ രണ്ട് മണിയോടെ സംഭവം നടന്നത്. കര്‍ഷകനായ അമിത് തേബ എന്നയാളെയാണ് മൂന്നുപേരെത്തി അക്രമിക്കാന്‍ ശ്രമിച്ചത്. വ്യക്തിപരമായ തര്‍ക്കമാകാം ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് ടാങ്കര ഡിഎസ്പി സമീര്‍ സര്‍ദ പറയുന്നത്.
അമിത്തിന്റെ ഫാം ഹൗസിലാണ് സംഭവം നടന്നത്. അമിത്ത് നായയെ തുടലിട്ട് പിടിച്ചിരിക്കയാണ്. ആ സമയത്താണ് അക്രമികള്‍ അയാളെ വളയുന്നത്. ഉടമ അക്രമിക്കപ്പെടുമെന്ന് കണ്ടതോടെ നായ കുരച്ച് തുടങ്ങി. ആ സമയത്ത് അമിത്ത് നായയെ സ്വതന്ത്രനാക്കുകയായിരുന്നു. അതോടെ നായ അക്രമികള്‍ക്ക് നേരെ തിരിയുകയും അവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ഇതോടെ അക്രമിക്കാന്‍ എത്തിയവര്‍ അവിടമാകെ പരക്കം പായുന്നതാണ് കാണുന്നത്. നായയില്‍ നിന്നും അവര്‍ക്ക് എങ്ങോട്ടും ഓടി രക്ഷപ്പെടാന്‍ പോലും സാധിക്കുന്നില്ല. ജോണി എന്നാണ് നായയുടെ പേര്. തന്റെ ഉടമയെ എങ്ങനെയെങ്കിലും രക്ഷിക്കാനുള്ള അവന്റെ തീവ്രശ്രമമാണ് വീഡിയോയില്‍ കാണുന്നത്.
🚨 #गुजरात #morbi 🚨⏭️मोरबी में हमले के दौरान वफादार कुत्ता बना जान का रक्षक, हमलावरों को दौड़ाकर भगाया....⏭️मिताना गांव में घर के बाहर सो रहे युवक पर तीन अज्ञात लोगों ने किया लोहे की वस्तु से हमला....⏭️पालतू कुत्ते ने दिखाया बहादुरी का जज़्बा....#Gujarat #Morbi #Dog… pic.twitter.com/xIaHhTGJvF— Silent Killer🔥 (@Kanhaiyakr99) April 18, 2025