Friday, March 13, 2026 Last Updated 37 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 19 Apr 2025 09.03 AM

തിരക്കേറിയ റോഡില്‍ നൃത്തം ചെയ്യുന്ന സ്ത്രീകള്‍: വേറെ പണിയില്ലേ എന്ന് സോഷ്യല്‍ മീഡിയ, വൈറലായി വീഡിയോ

women, dancing, busy, road, ludhiana

സോഷ്യല്‍ മീഡിയയില്‍ വൈറലാകാനും ലൈക്കുകള്‍ വാരിക്കൂട്ടാനും എന്ത് അഭ്യാസത്തിനും മുതിരുന്ന നിരവധി ആളുകളുണ്ട്. അതുപോലെയുള്ള അനേകം വീഡിയോകള്‍ ഓരോ ദിവസവും എന്നോണം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതുപോലെ, ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. പഞ്ചാബിലെ ലുധിയാനയില്‍ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയുടെ കാപ്ഷനില്‍ പറയുന്നത് ജിടി റോഡിലാണ് ഈ സംഭവം എന്നാണ്.

വീഡിയോയില്‍ രണ്ട് യുവതികള്‍ തിരക്കേറിയ ഒരു റോഡില്‍ ഡാന്‍സ് കളിച്ചുകൊണ്ട് വീഡിയോ എടുക്കുന്നതാണ് കാണുന്നത്. അതിന് തൊട്ടടുത്ത് കൂടിയെല്ലാം വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്. ഒരു ഓട്ടോയും അവിടെ നിര്‍ത്തിയിട്ടിരിക്കുന്നതായി കാണാം. വാഹനങ്ങളിലൂടെ അതുവഴി കടന്നു പോകുന്നവരെല്ലാം ഇരുവരും ഡാന്‍സ് ചെയ്യുന്നത് നോക്കുന്നതും വീഡിയോയില്‍ കാണാം എന്നാല്‍ യുവതികള്‍ ഇതൊന്നും ഗൗനിക്കുന്നില്ല.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടുകൂടി നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. യുവതികളെ വിമര്‍ശിച്ചു കൊണ്ടാണ് മിക്കവരും കമന്റ് നല്‍കിയിരിക്കുന്നത്. ഇതുപോലെയുള്ള അനേകം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. നേരത്തെ, പൂനെയിലെ സ്വര്‍ഗേറ്റില്‍ നിന്നുള്ള ഒരു വീഡിയോ ഇതുപോലെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ആ വീഡിയോയില്‍ കാണുന്നത് ഒരാള്‍ നടുറോഡില്‍ പുഷ്അപ്പെടുക്കുന്നതാണ്.

അയാളുടെ അടുത്തുകൂടി വാഹനങ്ങള്‍ പോകുന്നതും ചുറ്റുമുള്ള ആളുകള്‍ ഇയാളെ നോക്കുന്നതും ഒക്കെ വീഡിയോയില്‍ കാണാം. എന്നാല്‍, അയാള്‍ ഇതൊന്നും ഗൗനിക്കാതെ പുഷ് അപ്പ് എടുക്കുന്നതില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതും ആ വീഡിയോയില്‍ കാണാമായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW