-->
മധ്യപ്രദേശില്‍ നിന്നും പുറത്തുവരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകുന്നത്. ഗ്വാളിയോറിലെ വീര്‍പൂര്‍ ഡാമില്‍ ഒരാള്‍ ഇന്‍സ്റ്റാഗ്രാം റീലിനായി വ്യാജ മുങ്ങിമരണ രംഗം ചിത്രീകരിച്ചിരിക്കുകയാണ്. ഇത് പോലീസിനെയും നാട്ടുകാരെയും ഏറെ വലച്ചു. വെള്ളത്തില്‍ അനങ്ങാതെ പൊങ്ങിക്കിടക്കുന്ന ആളെ കണ്ടപ്പോള്‍ ഭയന്ന് പോയത് പ്രദേശവാസികളാണ്. മുങ്ങിമരിച്ചതാകുമെന്ന് കരുതി നാട്ടുകാര്‍ ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. പിന്നാലെ മൃതദേഹം പുറത്തെടുക്കാന്‍ ഒരു സംഘം പോലീസ് പാഞ്ഞെത്തി. എന്നാല്‍ അവര്‍ മൃതദേഹം എടുക്കും മുമ്പ് മൃതദേഹം എഴുന്നേറ്റ് നടന്നു. കണ്ട് നിന്ന പ്രദേശവാസികളും പോലീസും ആദ്യമെന്ന് അമ്പരന്നു.
റീസില്‍സിന് വേണ്ടി യുവാവ് നടത്തിയ നാടകമായിരുന്നു എല്ലാമെന്ന് മനസിലായപ്പോള്‍ ഇനി ഇത്തരം നാടകം കളിച്ചാല്‍ പിടിച്ച് അകത്തിടുമെന്ന് പോലീസ് മുന്നറിയിപ്പും നല്‍കി. ഒരു ഇന്‍സ്റ്റാഗ്രാം റീല്‍ സൃഷ്ടിക്കുന്നതിനായാണ് ഇയാള്‍ മുഴുവന്‍ സംഭവവും അരങ്ങേറിയതെന്ന് ഉദ്യോഗസ്ഥര്‍ പിന്നീട് പറഞ്ഞു.ഇത്തരം വിചിത്രമായ സ്റ്റണ്ടുകള്‍ പോലീസ് ഫയര്‍ഫോഴ്‌സ് തുടങ്ങിയ അടിയന്തര സേവനങ്ങളുടെ സഹായങ്ങള്‍ പാഴാക്കുകയും പ്രദേശവാസികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുകയും മാത്രമേ ചെയ്യുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് അിയിച്ചു.
സംഭവം വൈറലായതോടെ നിരവധി പേരാണ് പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്. പോലീസേ... റീല്‍സ് ജീവനക്കാള്‍ പ്രധാനമാണെന്ന് അറിയില്ലേയെന്നായിരുന്നു ഒരു കാഴ്ചക്കാരന്റെ ചോദ്യം. അദ്ദേഹം വലിയൊരു നീന്തല്‍ക്കാരന്‍ കൂടിയാണെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ഇത്രയും വൃത്തിഹീനമായ സ്ഥലത്ത് വച്ച് തന്നെ ഇത്തരമൊരു സ്റ്റണ്ട് വേണമായിരുന്നോ എന്ന് ചോദിച്ചവരും കുറവല്ല.
Reel का जुनून, वीरपुर बांध में 20 मिनट बिना हिले तैरता रहा युवकपुलिस के पहुंचते ही दौड़ लगाकर भागा, 30 वर्षीय युवक आरोन का निवासी है, पुलिस ने डांटकर - समझाकर छोड़ा#Gwalior #Reels pic.twitter.com/ouXIWpHWUu— MP Breaking News (@mpbreakingnews) September 8, 2025