Saturday, March 14, 2026 Last Updated 21 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 17 Apr 2025 02.54 PM

62 വര്‍ഷം പഴക്കമുള്ള ഒരു കടലാസ് കഷ്ണം ഒറ്റ രാത്രി കൊണ്ട് യുവാവിനെ കോടീശ്വരനാക്കി

makes

ഉപയോഗശൂന്യമെന്ന് കരുതിയ ഒരു പേപ്പര്‍ കഷ്ണം ജീവിതത്തിലെ വലിയ വഴിത്തിരിവ് ആയ ഒരു യുവാവിന്റെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. 62 വര്‍ഷം പഴക്കമുള്ള ഒരു കടലാസ് കഷ്ണം ഇദ്ദേഹത്തെ ഒറ്റ രാത്രി കൊണ്ടാണ് കോടീശ്വരനാക്കിയത്. ചിലിയില്‍ നിന്നുള്ള എക്സെക്വില്‍ ഹിനോജോസയുടെ ജീവിതമാണ് ഒറ്റ ദിവസം കൊണ്ട് മാറി മറിഞ്ഞത്.

വീട് വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയ 62 വര്‍ഷം പഴക്കമുള്ള അച്ഛന്റെ ബാങ്ക് പാസ്ബുക്കാണ് ഹിനോജോസയുടെ ജീവിതം മാറ്റിമറിച്ചത്. ഒരു വീട് വാങ്ങാന്‍ ഉദ്ദേശിച്ചുകൊണ്ട് 1960-70കളിലാണ് ഹിനോജോസയുടെ പിതാവ് 1.4 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചത്. പിന്നീട് അദ്ദേഹം മരണപ്പെടുകയായിരുന്നു. എന്നാല്‍, ഇത്തരമൊരു ബാങ്ക് നിക്ഷേപത്തെ കുറിച്ച് വീട്ടിലുള്ള മറ്റാര്‍ക്കും അറിയില്ലായിരുന്നു. വീട് വൃത്തിയാക്കികൊണ്ടിരിക്കുമ്പോഴാണ് 62 വര്‍ഷത്തോളം പഴക്കമുള്ള ബാങ്ക് പാസ്ബുക്ക് മകനായ ഹിനോജോസയുടെ ശ്രദ്ധയില്‍പ്പെട്ടത്.

എന്നാല്‍, അച്ഛന്‍ പണം നിക്ഷേപിച്ച ആ ബാങ്ക് വളരെ കാലമായി അടച്ചുപൂട്ടിയിരുന്നു. അതുകൊണ്ട് പാസ്ബുക്ക് കിട്ടിയെങ്കിലും ഇതുകൊണ്ട് പ്രയോജനമില്ലെന്നാണ് തുടക്കത്തില്‍ ഹിനോജോസയും കരുതിയത്. എന്നാല്‍, പാസ്ബുക്കില്‍ രേഖപ്പെടുത്തിയ 'സ്റ്റേറ്റ് ഗ്യാരണ്ടി' എന്ന വാക്കാണ് പിന്നീടുള്ള കാര്യങ്ങള്‍ മാറ്റി മറിച്ചത്. അതായത്, ബാങ്ക് എന്തെങ്കിലും കാരണവശാല്‍ പരാജയപ്പെടുകയാണെങ്കില്‍ സര്‍ക്കാര്‍ പണം നല്‍കുമെന്നാണ് അതിന്റെ അര്‍ത്ഥം. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ആ പണം തിരികെ നല്‍കുമെന്ന് ഹിനോജോസയ്ക്ക് പ്രതീക്ഷയുണ്ടായി.

എന്നാല്‍, പണം ആവശ്യപ്പെട്ടുകൊണ്ട് ഹിനോജോസ സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ ആദ്യം വിസമ്മതിക്കുകയാണുണ്ടായത്. തുടര്‍ന്ന് തന്റെ അച്ഛന്റെ പണം തിരികെ ലഭിക്കുന്നതിനായി അയാള്‍ നിയമപോരാട്ടത്തിനിറങ്ങി. ഒടുവില്‍ പണം പലിശ സഹിതം ഹിനോജോസയ്ക്ക് തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇതിന്റെ ഫലമായി നിക്ഷേപ തുകയും പലിശയും അടക്കം 1.2 മില്യണ്‍ ഡോളര്‍ (10,27,79,580 രൂപ) ഹിനോജോസയ്ക്ക് നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിയ്ക്കുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW