Sunday, March 15, 2026 Last Updated 11 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Apr 2025 03.41 PM

പുത്തന്‍ അപ്‌ഡേറ്റുകളുമായി പുതിയ ബജാജ് പ്ലാറ്റിന 110 ഷോറൂമുകളില്‍

has

പുതുക്കിയ 2025 മോഡല്‍ ബജാജ് പ്ലാറ്റിന 110 ഷോറൂമുകളില്‍ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്ലാറ്റിന 110 ന്റെ നോണ്‍-എബിഎസ് വേരിയന്റ് ഇപ്പോഴും വില്‍പ്പനയിലുണ്ടെങ്കിലും പുത്തന്‍ അപ്‌ഡേറ്റുകളുമായി പ്ലാറ്റിനയുടെ പുതിയ മോഡല്‍ ഇപ്പോള്‍ ബജാജ് അവതരിപ്പിച്ചിരിക്കുകയാണ്. 2022 അവസാനത്തോടെ ലോഞ്ച് ചെയ്ത മോഡലിന് 72,224 രൂപയായിരുന്നു എക്‌സ്‌ഷോറൂം വില വന്നിരുന്നത്. 2025 പ്ലാറ്റിന 110-ന് കറുപ്പും പച്ചയും എന്ന രൂപത്തില്‍ പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ തീമുകളിലാണ് ലഭിക്കുന്നത്.

ബജാജ് പ്ലാറ്റിന 110 വളരെ ശക്തവും മികച്ചതുമായ സവിശേഷതകളോടെയായിരുന്നു വിപണനത്തിന് എത്തിയിരുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററായിരുന്നു ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം. ഇതില്‍ സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ലഭ്യമാവുമായിരുന്നു. എബിഎസ് വേരിയന്റിന് ഡിസ്‌ക് ബ്രേക്കിന്റെയും ട്യൂബ് ലെസ് ടയറുകളുടെയും പിന്തുണ വരെ ലഭിക്കുമായിരുന്നുവെന്ന് വേണം പറയാന്‍. കൂടാതെ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട് പോലുള്ള സവിശേഷതകളും ബജാജ് പ്ലാറ്റിന 110 ABS മോഡലില്‍ വാഗ്ദാനം ചെയ്തിരുന്നു.

115.45 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനായിരുന്നു കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന് തുടിപ്പേകാന്‍ എത്തിയിരുന്നത്. 5-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ ഇതിന് 7,000 ആര്‍പിഎമ്മില്‍ 8.4 bhp പവറും 5,000 ആര്‍പിഎമ്മില്‍ 9.81 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ കഴിയുമായിരുന്നു.

Ads by Google
Ads by Google
TRENDING NOW