-->
ഫ്രോങ്ക്‌സിന് ഒരു ലക്ഷം രൂപ വരെയുളള ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി സുസുക്കി
നെക്‌സ് ഷോറൂമുകളില്‍ വില്‍പ്പനയില്‍ ഒന്നാമതാണ് ഫ്രോങ്ക്‌സ്. ഇപ്പോള്‍ ഫ്രോങ്ക്‌സിന് മാരുതി സുസുക്കി ഒരു ലക്ഷം രൂപ വരെയുളള ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രാന്‍ഡ് വിറ്റാരയെ അനുസ്മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി മള്‍ട്ടി-റിഫ്‌ലക്ടര്‍ ഹെഡ്ലാമ്പുകള്‍, പരുക്കന്‍ ശൈലി സമ്മാനിക്കുന്ന ചങ്കി ബോഡി ക്ലാഡിംഗ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയര്‍ ഗ്ലാസ് ഏരിയ എന്നിവയെല്ലാമാണ് ഫ്രോങ്ക്‌സിലുള്ളത്.
ഫ്രോങ്ക്സിന്റെ ടര്‍ബോ-പെട്രോള്‍ വേരിയന്റുകളിലാണ് മാരുതി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 93000 രൂപ വരെ വിലയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുക. ഇതില്‍ 35000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, അതോടൊപ്പം തന്നെ 43000 രൂപ വിലയുള്ള വെലോസിറ്റി ആക്സസറി കിറ്റ് എന്നിവയില്‍ സീറ്റ് കവറുകള്‍, ഫ്‌ലോര്‍ മാറ്റുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടുന്നുണ്ട്. 15,000 രൂപ വരെയുളള സ്‌ക്രാപ്പേജ് ബോണസ് അല്ലെങ്കില്‍ 10,000 രൂപ വരെയുളള എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയെല്ലാം ഉള്‍പ്പെടുന്നുണ്ട്. 9 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ പ്ലോ പ്ലസ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് ചാര്‍ജര്‍, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, 360-ഡിഗ്രി ക്യാമറ, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, കീലെസ് എന്‍ട്രി, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ ഡിഫോഗര്‍ തുടങ്ങിയ ഫീച്ചറുകളെല്ലാം വാഹനത്തിലുണ്ട്.
1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിന്‍ ഓപ്ഷനുകളിലാണ് മാരുതി ഫ്രോങ്ക്സ് വിപണിയില്‍ എത്തുന്നത്. ആദ്യത്തേത് ബലേനോയില്‍ നിന്ന് നേരിട്ട് കടമെടുത്തതാണ്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 88 bhp കരുത്തില്‍ 113 Nm torque വരെ നിര്‍മിക്കാനാവുമെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. ഫ്രോങ്ക്സിന്റെ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനിലേക്ക് നോക്കിയാല്‍ ഇത് 99 bhp കരുത്തില്‍ 147.6 Nm torque വരെ വികസിപ്പിക്കാനാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ടര്‍ബോ-പെട്രോളില്‍ ഒരുക്കിയിരിക്കുന്നത്.