-->
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നിലും ഒപ്പവും ഓടി വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച യുവതിയെ വിമര്‍ശിച്ച് നെറ്റീസണ്‍സ്. ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സറായി അറിയപ്പെടുന്ന പിക്കു സിംഗ് എന്ന യുവതിയാണ് ഇത്തരത്തില്‍ ഏറെ അപകടകരമായ ഒരു റീല്‍ ചിത്രീകരിച്ച് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചത്. വളരെ വേഗം വൈറലായ ഈ വീഡിയോ അതിന്റെ ഭയാനകമായ അപകട സാധ്യത കൊണ്ടാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ച് പറ്റിയത്. സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
വീഡിയോയില്‍ ആദ്യം പിന്നില്‍ നിന്നും അതിവേഗത്തില്‍ വരുന്ന ഒരു ട്രെയിനിന് മുന്‍പിലായി പാളത്തിന് സമീപത്ത് കൂടിയും തൊട്ടടുത്ത നിമിഷം ട്രെയിന്‍ അവളെ മാറി കടന്ന് പോകുമ്പോള്‍ ട്രെയിനിനൊപ്പവും യുവതി ഓടുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ചെറുതായൊന്ന് കാല്‍ പിഴച്ചാല്‍ പോലും ട്രെയിനില്‍ അടിയിലേക്ക് വീണ് പോകുന്ന രീതിയിലാണ് ഇവര്‍ തന്റെ സാഹസിക പ്രകടനം നടത്തുന്നത്. ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യമെങ്കിലും ഒരു ഭയപ്പാടോടെ അല്ലാതെ ഈ വീഡിയോ കാണാന്‍ കഴിയില്ല.
വൈറലായ വീഡിയോയെ വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. മരണത്തിലേക്കുള്ള വഴി സ്വയം തുറക്കരുതെന്നും ഇത്തരം വിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഉള്‍പ്പെടെയുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ഇത്തരം അപകടകരമായ പ്രവര്‍ത്തികളിലൂടെ സമൂഹ മാധ്യമങ്ങളില്‍ ആളാകാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. 'ഒന്ന് ചിന്തിക്കൂ... ട്രെയിന് ഒപ്പം ഓടുന്നതിന്റെ കാര്യമെന്താണ്?' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'ഒന്ന് തെന്നിയാല്‍ തീരും' എന്ന് കുറിച്ചവരും കുറവല്ല.