Sunday, March 15, 2026 Last Updated 55 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 14 Apr 2025 09.45 AM

മുത്തശ്ശി ഹീറോയാണ്! ഭര്‍ത്താവിനെ ആക്രമിക്കാനെത്തിയ ചീങ്കണ്ണിയെ തുരത്തിയോടിച്ച് ഭാര്യ

old, woman, save, husband, alligator, attack

ഭര്‍ത്താവിനെ അക്രമിച്ച ചീങ്കണ്ണിയെ തക്കാളിച്ചെടികള്‍ക്ക് വച്ചിരുന്ന കുറ്റിയെടുത്ത് അടിച്ചോടിച്ച് സ്ത്രീ. സൗത്ത് കരോലിനയിലാണ് സംഭവം. പൂന്തോട്ടത്തില്‍ പണിയെടുത്തുകൊണ്ടിരിക്കവെയാണ് ഇവരുടെ ഭര്‍ത്താവിനെ എട്ടര അടി നീളമുള്ള ഒരു ചീങ്കണ്ണി ഉപദ്രവിക്കാനെത്തിയത്. ജോയും ഭാര്യ മരിയന്‍ റോസറും ഒരു റിട്ടയര്‍മെന്റ് ഹോമിലാണ് താമസിക്കുന്നത്. 70 -ലധികം പ്രായമുണ്ട് ഇരുവര്‍ക്കും. റിട്ടയര്‍മെന്റ് ഹോമിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. തീരെ പ്രതീക്ഷിക്കാതെയാണ് ജോയുടെ നേരെ ചീങ്കണ്ണിയുടെ ആക്രമണം ഉണ്ടായത്.

കുളത്തിന്റെ അടുത്ത് പണിയെടുത്തുകൊണ്ടിരിക്കെ അത് ജോയുടെ കാലില്‍ കടിച്ച് വലിക്കുകയായിരുന്നു. ആ സമയത്ത് മരിയന്‍ തൊട്ടടുത്തുണ്ടായിരുന്ന തക്കാളിച്ചെടികളെ താങ്ങി നിര്‍ത്തിയിരുന്ന മരക്കുറ്റി വലിച്ചൂരിയെടുത്ത് ചീങ്കണ്ണിക്ക് നേരെ തിരിയുകയായിരുന്നു. അവര്‍ ചീങ്കണ്ണിയുടെ കണ്ണുകള്‍ ലക്ഷ്യം വച്ച് വടി വീശി. 'തനിക്ക് തൊട്ടടുത്ത് എന്താണ് ഉള്ളതെന്ന് നോക്കുകയായിരുന്നു ഞാന്‍. അത് ഈ തക്കാളിച്ചെടിക്ക് വച്ചിരുന്ന മരക്കുറ്റി ആയിരുന്നു. അത് വലിച്ചെടുത്ത് താനതിന്റെ കണ്ണുകളിലും തലയിലും അടിച്ചു. തന്റെ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായി താനെന്തും ചെയ്യാന്‍ ഒരുക്കമായിരുന്നു' എന്നാണ് മരിയന്‍ പറഞ്ഞത്.

മരിയന്റെ ഈ പെട്ടെന്നുള്ള പ്രതികരണമാണ് ജോയുടെ ജീവന്‍ രക്ഷിച്ചത്. പോലീസും ചുറ്റുമുള്ളവരും എല്ലാം മരിയനെ അഭിനന്ദിക്കുകയാണ്. പോലീസ് തന്നെ അവളെ വിശേഷിപ്പിക്കുന്നത് ഹീറോ എന്നാണ്. ഷെരീഫ് ഓഫീസിലെ ലെഫ്റ്റനന്റ് ഡാനി അല്ലന്‍ പറഞ്ഞത്, അവരുടെ പെട്ടെന്നുള്ള ഈ പ്രതിരോധമാണ് ജോയുടെ ജീവന്‍ രക്ഷിച്ചത്, ശരിക്കും അവര്‍ ഒരു ഹീറോയാണ് എന്നാണ്. ജോയുടെ കാലില്‍ ചീങ്കണ്ണി കടിച്ചതിനെ തുടര്‍ന്ന് മുറിവേറ്റിട്ടുണ്ട്. അതുപോലെ, താഴെ വീണ് തലയിലും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW