Wednesday, March 11, 2026 Last Updated 43 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 11 Apr 2025 02.15 PM

2025 മോഡല്‍ ഗ്രാന്‍ഡ് വിറ്റാര ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് മാരുതി സുസുക്കി

grand, from

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2025 മോഡല്‍ ഗ്രാന്‍ഡ് വിറ്റാര ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. എസ്യുവിയിലെ സുരക്ഷാ സവിശേഷതകള്‍ മെച്ചപ്പെടുത്തി, പുതിയ വകഭേദങ്ങളും പുതിയ ഉപകരണങ്ങളും ചേര്‍ത്തു കൊണ്ടാണ് ഹൈബ്രിഡ് എസ്യുവിയുടെ ഇത്തവണത്തെ വരവ്. 2025 മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ വില 11.42 ലക്ഷം രൂപ എക്സ്ഷോറൂം മുതലാണ് ആരംഭിക്കുന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനായി ഗ്രാന്‍ഡ് വിറ്റാര ഇപ്പോള്‍ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നുമുണ്ട്.

ഹില്‍ ഹോള്‍ഡ് അസിസ്റ്റിനൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസും ഇബിഡിയും ഉള്ള ഫ്രണ്ട്, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, എല്ലാ യാത്രക്കാര്‍ക്കും 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ISOFIX മൗണ്ടുകള്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെയുള്ള സുരക്ഷാ സാങ്കേതികവിദ്യകളുടെ സമഗ്രമായ നിരയോടെയാണ് 2025 മോഡല്‍ ഗ്രാന്‍ഡ് വിറ്റാരയെ മാരുതി സുസുക്കി നവീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 11.42 ലക്ഷം രൂപ മുതല്‍ 20.68 ലക്ഷം രൂപ വരെയാണ് ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ഇനി മുതല്‍ മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില.

2025 മോഡല്‍ ഇയര്‍ പരിഷ്‌ക്കാരത്തിന്റെ ഭാഗമായി മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയിലേക്ക് ഒരു പുതിയ ഡെല്‍റ്റ പ്ലസ് സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റും കമ്പനി ചേര്‍ത്തിട്ടുണ്ട്. അതിന്റെ എക്സ്‌ഷോറൂം വില വരുന്നത് 16.99 ലക്ഷം രൂപയാണ്. പുതിയ മോഡല്‍ സീറ്റ പ്ലസ്, ആല്‍ഫ പ്ലസ്, സീറ്റ പ്ലസ് ഓപ്ഷണല്‍, ആല്‍ഫ പ്ലസ് ഓപ്ഷണല്‍ എന്നീ വേരിയന്റുകളോടൊപ്പം ഗ്രാന്‍ഡ് വിറ്റാര സ്ട്രോംഗ് ഹൈബ്രിഡ് നിരയുടെ ഭാഗമായി നിലകൊള്ളും.

വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് കാരണം ഗ്രാന്‍ഡ് വിറ്റാരയുടെ സീറ്റ (O), സീറ്റ പ്ലസ് (O), ആല്‍ഫ (O), ആല്‍ഫ പ്ലസ് (O) വേരിയന്റുകളില്‍ പനോരമിക് സണ്‍റൂഫും മാരുതി സുസുക്കി ഒരുക്കിയിട്ടുണ്ട്. 8-വേ ഡ്രൈവര്‍ പവേര്‍ഡ് സീറ്റ്, 6AT വേരിയന്റുകള്‍ക്ക് ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, PM 2.5 ഡിസ്‌പ്ലേ ഉള്ള ഓട്ടോ പ്യൂരിഫൈ, പുതിയ എല്‍ഇഡി ക്യാബിന്‍ ലാമ്പുകള്‍, റിയര്‍ ഡോര്‍ സണ്‍ഷെയ്ഡുകള്‍ എന്നീ ഫീച്ചറുകളും മിഡ്-സൈസ് എസ്യുവിയോടൊപ്പം കമ്പനി കൊടുത്തിട്ടുണ്ട്.

എക്സ്റ്റീരിയറിന്റെ മൊഞ്ച് കൂട്ടാനായി പ്രിസിഷന്‍ കട്ട് ഫിനിഷുള്ള 17 ഇഞ്ച് അലോയ് വീലുകളുടെ ഒരു പുതിയ സെറ്റും വാഹനത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നാണ് മാരുതി സുസുക്കി പറയുന്നത്. വയര്‍ലെസ് കണക്റ്റിവിറ്റിയുള്ള 9 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ പ്രോ പ്ലസ് എന്റര്‍ടൈന്‍മെന്റ് സിസ്റ്റം, ഹെഡ് അപ്പ് ഡിസ്പ്ലേ, 360 വ്യൂ ക്യാമറ, വയര്‍ലെസ് ചാര്‍ജിംഗ് ഡോക്ക്, വെന്റിലേറ്റഡ് സീറ്റുകള്‍, പ്രീമിയം സൗണ്ട് സിസ്റ്റം ബൈ ക്ലാരിയോണ്‍, സുസുക്കി കണക്റ്റ് എന്നിവയാണ് ഗ്രാന്‍ഡ് വിറ്റാരയിലെ മറ്റ് ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW