Thursday, March 12, 2026 Last Updated 20 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 11 Apr 2025 02.13 PM

FZ-S ശ്രേണിയെ 2025 മോഡല്‍ ഇയറിലേക്ക് പുതുക്കി പണിത് യമഹ ; മാറ്റങ്ങള്‍ എന്തൊക്കെയെന്ന് അറിയാം

with, new

FZ-S ശ്രേണിയെ 2025 മോഡല്‍ ഇയറിലേക്ക് പുതുക്കി പണിതിരിക്കുകയാണ് യമഹ. മാറ്റ് ബ്ലാക്ക്, ഐസ് ഫ്‌ലൂ-വെര്‍മില്യണ്‍, മെറ്റാലിക് ഗ്രേ, സൈബര്‍ ഗ്രീന്‍ എന്നിങ്ങനെ പുത്തന്‍ പുതിയ 4 കളര്‍ ഓപ്ഷനുകളിലാണ് 150 സിസി മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ വാങ്ങാനാവുക. 2025 യമഹ FZ-S മോഡലുകള്‍ക്ക് 1,34,800 രൂപയില്‍ നിന്നാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഏത് നിറം തെരഞ്ഞെടുത്താലും പ്രത്യേകം വിലയൊന്നും നല്‍കുകയും വേണ്ടെന്ന് യമഹ അറിയിച്ചിട്ടുണ്ട്. വേര്‍ഷന്‍ 4.0 പതിപ്പിനേക്കാള്‍ 3,600 രൂപ കൂടുതലാണ് 2025 മോഡലുകള്‍ക്ക് എന്നതും പ്രത്യേകം ശ്രദ്ധിക്കണേ. FZ-യുടെ പേരില്‍ നിന്ന് വേര്‍ഷന്‍ 4.0 എന്ന വാക്കും ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയതും കര്‍ശനവുമായ ബിഎസ്-VI OBD2B എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഒരു നവീകരിച്ച എഞ്ചിനും 2025 യമഹ FZ-S മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നു. 149 സിസി സിംഗിള്‍-സിലിണ്ടര്‍ എയര്‍-കൂള്‍ഡ് SOHC 2-വാല്‍വ് യൂണിറ്റിന് 12 bhp പവറില്‍ പരമാവധി 13.3 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ പറയുന്നത്. 5-സ്പീഡാണ് ഗിയര്‍ബോക്സ്. മൊത്തത്തില്‍ 137 കിലോഗ്രാം ഭാരമുള്ള FZ-S മോട്ടോര്‍സൈക്കിളിന് ഫാറ്റ് 140-സെക്ഷന്‍ റിയര്‍ ടയര്‍, സിംഗിള്‍-ചാനല്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, വൈ-കണക്ടോടുകൂടിയ പൂര്‍ണ ഡിജിറ്റല്‍ ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളും ഇത്തവണ ലഭിക്കും.

ബൈക്കിലെ ഫ്രണ്ട് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഹെഡ്ലൈറ്റ് അസംബ്ലിയില്‍ നിന്ന് ടാങ്ക് ആവരണങ്ങളിലേക്ക് മാറ്റിയതാണ് ഇതിലെ ഏറ്റവും വലിയ പരിഷ്‌ക്കാരം. കൂടാതെ ടാങ്ക് കവറുകള്‍ക്ക് ചുറ്റുമുള്ള ക്രോം ഇപ്പോള്‍ ഗ്ലോസി ബ്ലാക്കിലാണ് തീര്‍ത്തിരിക്കുന്നത്. ഇതൊക്കെയാണ് 2025 യമഹ FZ-S മോഡലുകള്‍ക്ക് ഇത്തവണ ലഭിച്ചിരിക്കുന്ന നവീകരണങ്ങള്‍. അതേസമയം മറ്റ് മെക്കാനിക്കല്‍ വശങ്ങളെല്ലാം സമാനമായി തുടരുകയാണ്. ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, റിയര്‍ മോണോ-ഷോക്ക്, രണ്ട് വീലുകളിലും സിംഗിള്‍ ഡിസ്‌ക്കുകള്‍ എന്നിവയാണ് യമഹ FZ സീരീസില്‍ ഉള്‍പ്പെടുന്നത്.

Ads by Google
Ads by Google
TRENDING NOW