-->
ഡേറ്റിങ് ആപ്പ് വഴി പ്രണയത്തിലായ യുവാവിന്റെ പിതാവിനെ കണ്ട് ഞെട്ടിയിരിയ്ക്കുകയാണ് കാമുകി. കാമുകന്റെ പിതാവിനെ കാണാന്‍ എത്തിയപ്പോഴാണ് വമ്പന്‍ ട്വിസ്റ്റ് ഉണ്ടായത്. പിതാവും കാമുകിയും മുന്‍പ് ഡേറ്റ് ചെയ്തവര്‍ ആയിരുന്നു. സ്‌കോട്ട്‌ലാന്‍ഡ് സ്വദേശിയായ യുവതിക്കാണ് ഇങ്ങനെ സംഭവിച്ചത്. ടിന്‍ഡര്‍ ആപ്പ് വഴി പരിചയപ്പെട്ട യുവാവും യുവതിയും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് യുവാവ് തന്റെ പിതാവിനെ പരിചയപ്പെടാനായി കാമുകിയെ ഒരു പാര്‍ട്ടിയിലേക്ക് ക്ഷണിയ്ക്കുകയായിരുന്നു. അവിടെ വച്ച് കാമുകന്റെ പിതാവിനെ കണ്ട യുവതി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. അത് തന്റെ മുന്‍കാമുകനായിരുന്നു എന്നാണ് ഒരു പോഡ്കാസ്റ്റിലൂടെ യുവതി വെളിപ്പെടുത്തിയത്. കഴിഞ്ഞ ക്രിസ്മസ് കാലത്ത് അദ്ദേഹവുമായി ഡേറ്റിങ്ങിലായിരുന്നെന്നും യുവതി പോഡ്കാസ്റ്റില്‍ പറയുന്നുണ്ട്.
യഥാര്‍ഥ വ്യക്തിത്വം മറച്ചുവച്ചാണ് ഇയാള്‍ യുവതിയുമായി അടുപ്പത്തിലായത്. യഥാര്‍ഥ പ്രായത്തേക്കാള്‍ കുറവാണ് അദ്ദേഹത്തിനു തോന്നിയിരുന്നതെന്നും യുവതി പറഞ്ഞു. ഇപ്പോഴത്തെ കാമുകനെ ജീവിത പങ്കാളിയാക്കാനാണ് യുവതി ആഗ്രഹിക്കുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ പിതാവ് തന്റെ മുന്‍കാമുകനായതിനാല്‍ ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ആശയക്കുഴപ്പമുണ്ടെന്നും യുവതി കുറിയ്ക്കുന്നു.