Saturday, March 14, 2026 Last Updated 22 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Apr 2025 01.55 PM

കാമുകിയുടെ കോഴിയെ മോഷ്ടിച്ച് യുവാവ് ; പൊലീസില്‍ കീഴടങ്ങും മുന്‍പ് കോഴിയ്ക്ക് ചുംബനവും

viral, video

വാഷിങ്ടണ്‍ : കാമുകീ കാമുകന്മാര്‍ വേര്‍പിരിയുമ്പോള്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ തങ്ങള്‍ പരസ്പരം വാങ്ങി നല്‍കിയ വിലപിടിപ്പുള്ള സാധനങ്ങള്‍ തിരിച്ചു ചോദിയ്ക്കാം. അല്ലെങ്കില്‍ നശിപ്പിയ്ക്കാം, അങ്ങനെ പലതും. എന്നാല്‍ യുഎസിലെ വാഷിങ്ടണില്‍ തന്റെ മുന്‍ കാമുകിയുടെ കോഴിയെ മോഷ്ടിച്ചാണ് കാമുകന്‍ പ്രതികാരം ചെയ്തത്. സംഭവത്തില്‍ കാമുകിയുടെ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.

പൊലീസ് ഇയാളെ പിടികൂടുന്നതും തുടര്‍ന്ന് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളും സമൂഹമാധ്യമത്തില്‍ വൈറലാണ്. കഴിഞ്ഞ ആഴ്ചയാണ് വാഷിങ്ടണിലെ കിറ്റ്സാപ്പ് കൗണ്ടി ഷെരീഫ് ഓഫിസിലേക്ക് യുവതിയുടെ കോള്‍ എത്തുന്നത്. താന്‍ ഓമനിച്ചു വളര്‍ത്തിയ പോളി എന്ന കോഴിയെ മുന്‍ കാമുകന്‍ മോഷ്ടിച്ചു എന്നായിരുന്നു പരാതി. എനിക്ക് പോളി ഉണ്ട് എന്ന് പലതവണ നിലവിളിച്ചു പറഞ്ഞു കൊണ്ടാണ് യുവാവ് തന്റെ വീട്ടില്‍ നിന്നും കോഴിയെ കൊണ്ടുപോയതെന്നും യുവതി ആരോപിച്ചു.

സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അടുത്തുള്ള കാട്ടില്‍ നിന്നും യുവാവിനെ കണ്ടെത്തുന്നത്. പൊലീസ് പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ കോഴിയെ ഒന്നും ചെയ്യരുതെന്ന് യുവാവ് കരഞ്ഞുകൊണ്ട് പറഞ്ഞു. കോഴിയെ തങ്ങള്‍ ഉപദ്രവിക്കാന്‍ പോകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയ ശേഷമാണ് യുവാവ് പൊലീസില്‍ കീഴടങ്ങിയത്. കോഴിയെ പൊലീസിന് കൈമാറുന്നതിന് മുന്‍പ് യുവാവ് അതിനെ ചുംബിക്കുന്നതായും വിഡിയോയില്‍ കാണാം. കിറ്റ്സാപ്പ് കൗണ്ടി ഷെരീഫ് ഓഫിസ് തന്നെയാണ് അറസ്റ്റിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW