-->
ഹാക്ക് ചെയ്യപ്പെട്ട എക്‌സ് അക്കൗണ്ട് വീണ്ടെടുത്ത് ഗായിക ശ്രേയ ഘോഷാല്‍. താന്‍ തിരിച്ചുവന്നുവെന്നും ഇനി പഴയതുപോലെ എക്‌സിലൂടെ എഴുതുകയും ചിത്രങ്ങള്‍ പങ്കുവെക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുമെന്ന് ഗായിക പറഞ്ഞു. രണ്ട് മാസത്തെ പരിശ്രമത്തിനു ശേഷമാണ് ശ്രേയ ഘോഷാലിന്റെ എക്‌സ് അക്കൗണ്ട് വീണ്ടെുക്കാനായത്.
ആരാധകര്‍ കരുതിയിരിക്കണമെന്നും നാളെ നിങ്ങള്‍ക്കും ഇതേ അവസ്ഥ ഉണ്ടായേക്കാമെന്നും ശ്രേയ പറഞ്ഞു. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ തെറ്റിദ്ധരിപ്പിക്കും വിധത്തിലുളള ചിത്രങ്ങള്‍ ഹാക്കേഴ്‌സ് പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഗായിക മുന്നറിയിപ്പ് നല്‍കി.
ഫെബ്രുവരി 13 നാണ് ശ്രേയ ഘോഷാലിന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. മാര്‍ച്ച് ആദ്യം അക്കൗണ്ട് ശരിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്ന് ശ്രേയ പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താന്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ശ്രേയ ഘോഷാല്‍ തുറന്നു പറഞ്ഞത്.
I am back!! I will be talking and writing here often.. Yes my X account has been in trouble as it got hacked in February. Now I have finally had the help from the @X team after lot of struggles in establishing a proper communication. All is well!! Now I am here.Also, there are… pic.twitter.com/jdgTUjWAui— Shreya Ghoshal (@shreyaghoshal) April 6, 2025