Friday, March 13, 2026 Last Updated 12 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 07 Apr 2025 11.24 AM

മൃതദേഹം ഏറ്റെടുക്കാമെന്ന് ബന്ധുക്കള്‍ സമ്മതിച്ചു ; അലന്റെ നെഞ്ചിലും മുഖത്തും ഗുരുതര പരിക്ക്

uploads/news/2025/04/774545/mundoor.jpg

പാലക്കാട്: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ അലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി കുടുംബവും നാട്ടുകാരും. മൃതദേഹം ഏറ്റെടുക്കാമെന്ന് ബന്ധുക്കള്‍ ഒടുവില്‍ സമ്മതിച്ചു. അലന്റെ പോസ്റ്റുമാര്‍ട്ടം ഇന്ന് നടക്കും. അലന്റെ നെഞ്ചിലും മുഖത്തിന്റെ വലതുവശത്തും പരിക്കേറ്റ നലിലയിലാണ്. ബിജെപി പ്രവര്‍ത്തകര്‍ പാലക്കാട് ഡിഎഫ്‌ഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

പോലീസുമായി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും തുടര്‍ന്ന് റോഡ് ഉപരോധവും നടത്തി. കാട്ടാനകള്‍ നാട്ടിലേക്ക് ഇറങ്ങുന്ന സ്ഥിതിക്ക് ശാശ്വതമായ പരിഹാരം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അലനൊപ്പം കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ അമ്മയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. അലന്റെ മരണത്തില്‍ നടപടിയെടുക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാട് ബന്ധുക്കള്‍ നേരത്തേ എടുത്തിരുന്നു.

കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം, അമ്മ വിജിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണം, കാട്ടാനകള്‍ സ്ഥിരമായി വരുന്നത് തടയാന്‍ ശാശ്വത പരിഹാരം വേണം തുടങ്ങിയ ആവശ്യങ്ങളാണ് ബന്ധുക്കളും നാട്ടുകാരും ഉയര്‍ത്തുന്നത്. ഇന്നലെ രാത്രിയാണ് മുണ്ടൂരില്‍ കാട്ടാനയാക്രമണത്തില്‍ അലന് ജീവന്‍ നഷ്ടമായത്. മാതാവ് വിജി പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വൈകീട്ട് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടന്‍ചോലയ്ക്ക് സമീപമായിരുന്നു സംഭവം. മുന്നില്‍പെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാല്‍കൊണ്ട് തൊഴിച്ചു.

പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു. പരിക്കേറ്റ വിജി കയ്യിലുണ്ടായിരുന്ന ഫോണില്‍ വിവരമറിയിച്ചതോടെയാണ് നാട്ടുകാരെത്തിയത്. ആശുപത്രിയിലേക്കെത്തും മുമ്പെ ഗുരുതര പരിക്കേറ്റ് രക്തത്തില്‍ കുളിച്ച അലന്‍ മരിച്ചിരുന്നു. തോളെല്ലിനും ശരീരത്തിന്റെ വലതുഭാഗത്തും പരിക്കേറ്റാണ് വിജി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നത്.

Ads by Google
Ads by Google
TRENDING NOW