-->
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് അമേരിക്കന്‍ നടിയും കോണ്‍ടന്റ് ക്രിയേറ്ററുമായ ബോണി ബ്ലൂയുടെ പ്രഖ്യാപനമാണ്. പുതിയ 'സെക്‌സ് ചലഞ്ചു'മായാണ് ബോണി ബ്ലൂ എത്തിയിരിയ്ക്കുന്നത്. കാമില അറോജോ എന്ന ഇന്‍ഫ്‌ലുവന്‍സറുടെ പോഡ്കാസ്റ്റിലാണ് ബോണി ഇക്കാര്യം വെളിപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 2000 പുരുഷന്‍മാരുമായി കിടക്ക പങ്കിടുമെന്നാണ് ബോണി പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
ജനുവരിയില്‍ പതിന്നാല് മണിക്കൂറില്‍ 1057 പുരുഷന്‍മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന അവകാശവാദവുമായി ബോണി രംഗത്തെത്തിയിരുന്നു. ഈ ചലഞ്ചില്‍ തനിക്കൊപ്പം പങ്കെടുക്കുന്നുണ്ടോ എന്ന് ബോണി കാമിലയോടു ചോദിക്കുകയും ചെയ്തു. എന്നാല്‍ തനിക്കു ഭയമാണെന്നായിരുന്നു കാമിലയുടെ പ്രതികരണം. നേരത്തെ 1000ല്‍ അധികം പുരുഷന്‍മാരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് നാഡീവ്യൂഹത്തിനു ക്ഷതം സംഭവിച്ചിരുന്നതായും ബോണി വെളിപ്പെടുത്തി.
'എനിക്കും ആദ്യം ഭയമായിരുന്നു. കുറച്ചുപേരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കൂടുതല്‍ ഭയം തോന്നി. പക്ഷേ, പിന്നീട് ഞാന്‍ അതുമായി പൊരുത്തപ്പെട്ടു. എനിക്കതിനു കഴിയുമെന്ന് തോന്നി. പങ്കാളിക്കു ഭയമുണ്ടെങ്കില്‍ അത് എന്നെയും ബാധിക്കും.' - ബോണി വ്യക്തമാക്കി. നിയമതടസ്സങ്ങള്‍ ഇല്ലെങ്കില്‍ പാര്‍ട്ടിയുടെ ലൈവ് സ്ട്രീമിങ് നടത്തുമെന്നും ബോണി കൂട്ടിച്ചേര്‍ത്തു.
മെക്‌സിക്കോയില്‍ വച്ചായിരുന്നു നേരത്തെ ബോണി ഇത്തരത്തില്‍ ഒരു സെക്‌സ് പാര്‍ട്ടി സംഘടിപ്പിച്ചത്. കോളജ് വിദ്യാര്‍ഥികളായ യുവാക്കളാണ് ഈ പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും. മിക്കവരും സമൂഹമാധ്യമത്തില്‍ ബോണിയുടെ ഫോളോവേഴ്‌സ് മാത്രമാണ്. പാര്‍ട്ടിയിലെ ചിത്രങ്ങളും ബോണി നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.