-->
ബംഗളൂരു: വന്ദേഭാരത് ട്രെയിൻ കടന്ന് പോകുന്ന സമയത്ത് ബസ് റെയിൽവേ ട്രാക്കിൽ കുടുങ്ങിയത് ആശങ്ക പടര്‍ത്തി. ബുധനാഴ്ച അതിരാവിലെയാണ് സംഭവം. മൈസൂർ - ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ് അടുത്തുവരുന്ന സമയത്ത്, കെംഗേരിക്ക് സമീപമുള്ള രാമോഹള്ളി റെയിൽവേ ക്രോസിംഗിലാണ് ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസ് റെയിൽവേ ട്രാക്കിൽ കുടുങ്ങിയത്. പത്തിലധികം യാത്രക്കാരാണ് ബസിനുള്ളിൽ ഉണ്ടായിരുന്നത്.
Bengaluru: BMTC bus stuck at railway crossing as Vande Bharat train approaches; tragedy averted@SWRRLY @BMTC_BENGALURU @drmsbc @DrmBengaluruhttps://t.co/zXo2eW2SQ4 pic.twitter.com/9nYajeLjoO— ChristinMathewPhilip (@ChristinMP_) April 2, 2025
സംഭവത്തെ തുടർന്ന്, മൈസൂർ-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20663) രാവിലെ 7:18 മുതൽ 7:53 വരെ ലെവൽ ക്രോസിംഗിൽ നിർത്തിയിട്ടു. ഇത് 35 മിനിറ്റ് ട്രെയിൻ വൈകാൻ കാരണമായി. ഈ സംഭവം ബംഗളൂരുവിലെ റെയിൽവേ ക്രോസിംഗ് സുരക്ഷയെക്കുറിച്ച് വ്യാപകമായ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.