-->
മലയാളത്തിൽ മികച്ച ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച പുതു തലമുറയിലെ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. സംഗീതം ഗോപി സുന്ദറിന് ഒരു ഐഡന്റിറ്റി ഉണ്ടാക്കി കൊടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ പതിവായി വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്ന സെലിബ്രിറ്റിയാണ് താരം.
തന്റെ മുൻ പ്രണയബന്ധങ്ങളുടെയും വേർപിരിയലുകളുടെയും പേരിലാണ് പലപ്പോഴും താരം സൈബർ ആക്രമണങ്ങള്‍ക്കു വിധേയനായിട്ടുള്ളത്.
ഇപ്പോഴിതാ സുഹൃത്ത് മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. 'നീ എന്റെ ജീവിതം രസകരമാക്കുന്നു' എന്ന കുറിപ്പാണ് ചിത്രത്തിനൊപ്പം ഗോപി സുന്ദർ ഇൻസ്റ്റഗ്രാം സ്റ്റോറി ആക്കി.
'നിങ്ങള്‍ കൂടുതല്‍ മാന്ത്രികത അർഹിക്കുന്നു' എന്ന ക്യാപ്ഷൻ നൽകി ഗോപിയുടെ സ്റ്റോറി മയോനി ഷെയറും ചെയ്തു. മയോനിയുടെയും ഗോപി സുന്ദറിന്റെയും ചിത്രം ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു.
മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തില്‍ നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങള്‍ ഗോപി സുന്ദർ പങ്കുവച്ചതോടെയാണ് അത്തരത്തില്‍ വാർത്തകള്‍ തലപൊക്കിയത്. എന്നാല്‍ വിഷയത്തില്‍ ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മാത്രവുമല്ല, ഒരുമിച്ചുള്ള ചിത്രങ്ങള്‍ പല ആവർത്തിപങ്കുവയ്ക്കുകയുമുണ്ടായി.
അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം കുറച്ചുനാളായി സംഗീതമേഖലയില്‍ സജീവമല്ലായിരുന്നു ഗോപി. ഇപ്പോള്‍ വീണ് സജീവമായിത്തുടങ്ങി. ഈയടുത്ത് പാലക്കാട് ഒരു പരിപാടിയിലൂടെ ഗോപി തിരിച്ചെത്തി. വേദിയില്‍ ഗോപിക്കൊപ്പം മയോനിയും പ്രകടനം നടത്താൻ എത്തിയിരുന്നു. തന്റെ ജീവിതത്തിലെ ആദ്യത്തെ വലിയ ലൈവ് പരിപാടിയാണെന്നും അതിന് അവസരം നല്‍കിയതിനു ഗോപി സുന്ദറിനോടു നന്ദിപറയുകയാണെന്നും മയോനി അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.