Thursday, March 12, 2026 Last Updated 34 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Apr 2025 11.29 AM

മാന്യമായി പെരുമാറിയില്ലെങ്കില്‍ അടിച്ചു മോന്ത പൊളിക്കും ; പഞ്ചായത്ത് സെക്രട്ടറിയോട് എംഎല്‍എ

uploads/news/2025/04/773562/mohemmed.jpg

പാലക്കാട് : പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ച് മോശമായി സംസാരിച്ചെന്ന ആരോപണത്തില്‍ പട്ടാമ്പി എംഎല്‍എ വിവാദത്തില്‍. ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി ജഗദീഷാണ് എംഎല്‍എ മുഹമ്മദ് മുഹ്‌സീനെതിരേ രംഗത്ത് വന്നത്. ഇരുവരും നടത്തിയ ഫോണ്‍ സംഭാഷണത്തിന്റേത് എന്ന് കരുതുന്ന റെക്കോഡിംഗും പുറത്തുവിട്ടു. വീട്ടിലെ സ്ത്രീകളോട് മര്യദയ്ക്ക് പെരുമാറിയില്ലെങ്കില്‍ മോന്ത അടിച്ചു പൊളിക്കുമെന്ന് പറയുന്നതാണ് ഫോണ്‍ സംഭാഷണത്തിലുള്ളത്. അതേസമയം സഹോദരിയോട് മോശമായി പെരുമാറിയെന്നാണ് എംഎല്‍എ യുടെ വാദം.

വിവാഹ രജിസ്‌ട്രേഷന്‍ കാര്യത്തിനായി എത്തിയ സഹോദരിയോട് ലേറ്റ് മാര്യേജിന്റെ കാര്യവും വിദ്യാഭ്യാസയോഗ്യത ചോദിച്ചും പഞ്ചായത്ത് സെക്രട്ടറി പരിഹസിച്ചെന്നും സഹോദരി കരഞ്ഞുകൊണ്ട് ഓഫീസ് വിടേണ്ട സാഹചര്യം ഉണ്ടായെന്നും ഇക്കാര്യം അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എംഎല്‍എ പറയുന്നത്. ജനുവരി 20 ന് നടന്ന സംഭവത്തിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റുക ചെയ്‌തെന്നുമാണ് റിപ്പോര്‍ട്ട്. ഫോണ്‍ സംഭാഷണത്തില്‍ തനിക്ക് എന്നോട് എന്തെങ്കിലൂം തരത്തില്‍ പ്രശ്‌നമുണ്ടോ എന്നു ചോദിച്ചുകൊണ്ടാണ് ഫോണ്‍സംഭാഷണം തുടങ്ങുന്നത്. ഇല്ലെന്നും എന്താണ് കാര്യമെന്നും ചോദിക്കുമ്പോള്‍ തന്റെ പെങ്ങള്‍ അവിടെ നിന്നും കരഞ്ഞുകൊണ്ടാണ് വന്നതെന്നും മുഹ്‌സീന്‍ പറഞ്ഞു. ഇതിന് വിവാഹം ഇന്ന് തന്നെ റജിസ്റ്റര്‍ ചെയ്ത് കിട്ടണമെന്ന് പറഞ്ഞിരുന്നതായും സെക്രട്ടറി പറയുന്നു.

എന്നാല്‍ സെക്രട്ടറി കാര്യം പറഞ്ഞു തീര്‍ക്കുന്നതിന് മുമ്പ് തന്നെ ഞാന്‍ താങ്കളോട് ഒരു റക്കമന്റേഷനും ആവശ്യപ്പെട്ടിട്ടില്ലെന്നും അങ്ങിനെ വിളിച്ചിട്ടില്ലെന്നും നോര്‍മ്മലായിട്ട് കാര്യം നടക്കട്ടെ എന്നാണ് കരുതിയതെന്നും പറയുന്നു. അവിടെ വന്നപ്പോള്‍ അവരുടെ വിദ്യാഭ്യാസയോഗ്യതയും സര്‍ട്ടിഫിക്കറ്റിന്റെ കാര്യവും പറഞ്ഞു വളരെ മോശമായിട്ടാണ് പെരുമാറിയതെന്നും എംഎല്‍എ പറഞ്ഞു. തുടര്‍ന്ന് വീട്ടിലെ സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ അറിയില്ലെങ്കില്‍ അടിച്ച് മോന്ത പൊളിക്കുമെന്നും പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW