Saturday, March 14, 2026 Last Updated 2 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Apr 2025 09.21 AM

നേച്ചര്‍ പാര്‍ക്കില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ യുവതിയുടെ കാലിനിടയിലൂടെ ഇഴഞ്ഞ് നീങ്ങി മൂര്‍ഖന്‍: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

eight, foot, cobra, woman, leg, nature, park

പാമ്പുകളുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായ പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ തീര്‍ത്തും അപ്രതീക്ഷിതമായി വിനോദസഞ്ചാര യാത്രക്കിടയില്‍ ഒരു യുവതിയെ തേടിയെത്തിയ ഒരു പാമ്പിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമത്തിലെ ചര്‍ച്ച. സിംഗപ്പൂരിലെ ബുക്കിറ്റ് ടിമാ നേച്ചര്‍ റിസര്‍വിലൂടെയുള്ള ഒരു ശാന്തമായ ട്രെക്കിംഗ് ആണ് പെട്ടെന്നൊരു നിമിഷത്തില്‍ പേടിപ്പെടുത്തുന്നതായി മാറിയത്.

നേച്ചര്‍ റിസര്‍വിലെ നടവഴിയില്‍ ഫോട്ടോ എടുക്കുന്നതിനായി യുവതി ഒരു സ്ഥലത്ത് നിന്നപ്പോള്‍ ഉഗ്രവിഷമുള്ള ഒരു പാമ്പ് അവളുടെ കാലുകള്‍ക്കിടയിലൂടെ ഇഴഞ്ഞുനീങ്ങുകയായിരുന്നു. പക്ഷേ, തന്നെ തേടിയെത്തിയ ആ അപ്രതീക്ഷിത അതിഥിയെ അവള്‍ കണ്ടില്ല എന്ന് മാത്രം. യെഷി ഡെമ എന്ന യുവതിക്കാണ് അപ്രതീക്ഷിതമായ ഈ അനുഭവം ഉണ്ടായത്. പാര്‍ക്കിലൂടെ നടക്കുന്നതിനിടയില്‍ യെഷി ഡെമ മനോഹരമായ പശ്ചാത്തലത്തില്‍ തന്റെ ചിത്രം പകര്‍ത്താനായി ഒരു സ്ഥലത്ത് നിന്നു. അപ്പോള്‍ അവളോടൊപ്പം ഉണ്ടായിരുന്ന വ്യക്തി അവളുടെ വീഡിയോ ചിത്രീകരിക്കാനും ആരംഭിച്ചു. പക്ഷേ ഇവര്‍ രണ്ടുപേരും അറിയാതെ മറ്റൊരാള്‍ കൂടി ആ ഫ്രെയിമിലേക്ക് കടന്നു വന്നു.

കോണ്‍ക്രീറ്റ് പാതയ്ക്കടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും പുറത്ത് വന്ന ആ അതിഥി എട്ടടി നീളമുള്ള ഉഗ്രനൊരു മൂര്‍ഖന്‍ പാമ്പ് ആയിരുന്നു. അത് യെഷി ഡെമയുടെ കാലുകള്‍ക്കിടയിലൂടെ ഇഴഞ്ഞു നീങ്ങി. സംഭവം ശ്രദ്ധയില്‍പ്പെട്ട തൊട്ടടുത്ത് നിന്ന മറ്റൊരു വ്യക്തിയാണ് ക്യാമറാമാനെ പാമ്പിനെ കുറിച്ച് അറിയിച്ചത്. ഉടന്‍തന്നെ അദ്ദേഹം വീഡിയോ ചിത്രീകരണം അവസാനിപ്പിച്ചതിനാല്‍ പിന്നീട് എന്താണ് സംഭവിച്ചത് എന്ന് വീഡിയോയില്‍ ഉണ്ടായിരുന്നില്ല. യുവതിക്ക് പാമ്പിന്റെ കടിയേറ്റിട്ടില്ല എന്നതാണ് പുറത്തുവരുന്ന ആശ്വാസകരമായ റിപ്പോര്‍ട്ട്. പാമ്പിന്റെ ദേഹത്ത് ചവിട്ടാതെ തനിക്ക് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞതാണ് വലിയ അപകടത്തില്‍ നിന്നും തന്നെ രക്ഷിച്ചത് എന്നാണ് പിന്നീട് യുവതി പ്രതികരിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW