Sunday, March 15, 2026 Last Updated 8 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 28 Mar 2025 02.41 PM

പഴയ ചായക്കടയും പാല്‍ക്കാരനും പുഴയും തെങ്ങുകളുമൊക്കെയുള്ള ഷര്‍ട്ടില്‍ തിളങ്ങി പൃഥ്വിരാജ്; ചേട്ടത്തിയമ്മയുടെ ​‍‘ബാല്യം’ ഡിസൈന്‍ ട്രെന്‍ഡാക്കി പൃഥ്വി

സുകുമാരന്റെ മൂത്ത മരുമകളും ഡിസൈനറും അഭിനേത്രിയും പ്രാണയുടെ ഉടമസ്ഥയുമായ പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ ഡിസൈനുകള്‍ എന്നും ട്രെന്‍ഡിംഗാകാറുണ്ട്. ഇപ്പോഴിതാ എമ്പുരാന്‍ ​‍പ്രെസ്മീറ്റില്‍ പൃഥ്വിരാജ് എത്തിയത് ബാല്യം എന്ന പൂര്‍ണ്ണിമയുടെ പുതിയ ഡിസൈനര്‍ ഷര്‍ട്ടിലാണ്.
Poornima Indrajith, Sukumaran, Prithviraj Sukumaran
Prithviraj Sukumaran on Praanah's shirt (Image Source: Instagram)

എമ്പുരാ​ന്റെ പ്രെസ് മീറ്റില്‍ ഓരോ താരങ്ങളുമെത്തിയത് പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഔട്ട്ഫിറ്റുകളിലാണ്. മോഹന്‍ലാലും മഞ്ജുവാര്യരും പൃഥ്വിരാജും ​ടോവിനോയും ​‍ഇന്ദ്രജിത്തുമൊക്കെ സ്റ്റൈലന്‍ ലുക്കിലാണ് തിളങ്ങിയത്. അതില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് പൃഥ്വിരാജിന്റെ കിടിലന്‍ ലുക്കാണ്. വൈറ്റ് ഷര്‍ട്ടില്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്ത നൊസ്റ്റാള്‍ജിയ ലുക്കിലായിരുന്നു താരം. പഴയ ചായക്കടയും പുഴക്കടവും തെങ്ങിന്‍ തോപ്പും പാല്‍ക്കാരനുമടക്കം നിരവധി ചിത്രങ്ങള്‍ ഈ വൈറ്റ് ഷര്‍ട്ടിലുണ്ടായിരുന്നു.
ഇപ്പോഴിതാ ഈ ക്രിയേറ്റീവ് ഡിസൈന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. ബാല്യം എന്ന് പേരിട്ടിരിക്കുന്ന ഡിസൈനര്‍ ഷര്‍ട്ടില്‍ കേരളത്തിന്റെ നാട്ടിന്‍പുറവും അവിടുത്തെ സൗന്ദര്യവും എടുത്തു കാണിക്കുന്നുണ്ട്. ഫാഷൻ പ്രേമികളുടെ കണ്ണുടക്കിയത് താരം ധരിച്ച ഓഫ് വൈറ്റ് നിറത്തിലെ ഷർട്ടിലായിരുന്നു. മലയാള നാടിന്റെ നൊസ്റ്റാൾജിയ നിറഞ്ഞ ആ ഷർട്ട്, മലയാളികളുടെ സ്വന്തം കാഴ്ചകളാണ് കാണിച്ചത്. കൈ കൊണ്ട് വരച്ചെടുത്ത സ്കെച്ചസ് മെഷീൻ എംബ്രോയ്ഡറിയിലൂടെ ഈ കളക്ഷനിലേക്ക് പകർത്തി. ചെറിയ മോട്ടിഫ് ആയിട്ടും സീനറി ആയിട്ടുമൊക്കെയാണ് എംബ്രോയ്ഡറി ചെയ്തിരിക്കുന്നത്.
‘‘പൃഥ്വിരാജ് ധരിച്ചത് ‘ബാല്യം’ കലക്‌ഷനിലെ ‘മുസരിസ്’ എന്ന് പേരിട്ടിരിക്കുന്ന ഷർട്ട് ആണ്. പ്രാണ മെൻസ് കലക്‌ഷൻ തുടങ്ങിയപ്പോൾ രാജുവിനോട് ഇക്കാര്യം പറഞ്ഞിരുന്നു. അതിലൊരു ഷർട്ട് സമ്മാനിക്കുകയും ചെയ്തിരുന്നു. പക്ഷേ, എമ്പുരാന്റെ പ്രമോഷന് അദ്ദേഹം അതു ധരിച്ചു വന്നത് ശരിക്കും സർപ്രൈസ് ആയി....
പൃഥ്വിരാജിന്റെ ഷർട്ട് കണ്ട് ഇഷ്ടപ്പെട്ട് ടൊവീനോ എന്നെ വിളിച്ചിരുന്നു. അപ്പോഴാണ് പൃഥ്വി ഈ ഷർട്ടാണ് ഇട്ടതെന്ന് ഞാൻ അറിയുന്നത്. ടൊവീനോയ്ക്ക് ഞാൻ ഇതുപോലെ ഒരു ഷർട്ട് കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. പൃഥ്വി ഇട്ടു കണ്ടപ്പോൾ ടൊവിക്ക് ഭയങ്കര ഇഷ്ടമായി എന്ന് എന്നെ വിളിച്ചു പറഞ്ഞു. അപ്പോഴാണ് ഞാൻ അറിയുന്നത്.
‘പ്രാണ’ ഇതുവരെ ഒരു വിമൻസ് ഫോക്കസ് ചെയ്തിട്ടുള്ള ഒരു ബ്രാൻഡ് ആയിരുന്നല്ലോ. കൈത്തറി വച്ച് മെൻസ് വെയർ ലോഞ്ച് ചെയ്യുമ്പോൾ അത് ജനങ്ങളിലേക്ക് എത്തണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. പൂർണമായും കൈത്തറിയിൽ ചെയ്യുന്ന ഈ ഷർട്ടുകളെക്കുറിച്ച് രാജുവിനോട് പറഞ്ഞിരുന്നു. ഇതെല്ലാം സംസാരിച്ചതിനു ശേഷമാണ് ഷർട്ട് സമ്മാനിച്ചത്. ഒരു ദിവസം ഇടാം എന്നു രാജു പറയുകയും ചെയ്തിരുന്നു.
കുട്ടികളായി ഇരിക്കുമ്പോൾ എല്ലാവരും വരയ്ക്കുന്ന ചിത്രങ്ങളില്ലേ... അങ്ങനെയുള്ള വരകളാണ് എംബ്രോയ്ഡറി ചെയ്തിരിക്കുന്നത്. ഹാൻഡ്‌ലൂം കളർ മുണ്ട് ഉപയോഗിച്ച് ഷർട്ടുകൾ ചെയ്തിട്ടുണ്ട്. കോട്ടൺ മെറ്റീരിയലുകളിലും ചെയ്തിട്ടുണ്ട്. രാജുവിന് ചെയ്തത് കോട്ടൺ മെറ്റീരിയലിൽ ആണ്.
ഓണത്തിനാണ് ഞാൻ ആദ്യം ഇത് ലോഞ്ച് ചെയ്തത്. പക്ഷേ മൾട്ടിപ്പിൾ ഡിസൈൻസ് ഒന്നും ഉണ്ടായിരുന്നില്ല. ഓണത്തിന് ട്രയൽ റൺ തുടങ്ങി. ഇപ്പോൾ ഫുൾ സെറ്റ് ചെയ്തു. ഈ കലക്ഷൻ ഇപ്പോൾ സ്റ്റോറിൽ ലഭ്യമാണ്. 10 തരത്തിലുള്ള റെഡിമെയ്ഡ് ഷർട്ടുകൾ ഉണ്ട്. എല്ലാം കൈത്തറിയിലാണ് ചെയ്തിരിക്കുന്നത്.
യുവതലമുറ കൈത്തറി ഇടുമ്പോൾ അതൊരു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആണ്. ഡിസൈൻ എന്നുള്ള രീതിയിൽ വർക്ക് ചെയ്യാനുള്ള കൂടുതൽ സാധ്യത ഉണ്ട്. കൂടുതൽ ഡിസൈൻ ഇന്റർപ്രട്ടേഷനോടു കൂടിയും എംബ്രോയ്ഡിറിയോടും യുവതലമുറയ്ക്ക് കണക്ട് ചെയ്യാൻ കഴിയുന്ന ഡിസൈനുകൾ ഷർട്ടിന്റെ പാറ്റേണിൽ ഇറക്കാനുള്ള പരിശ്രമം ആണ്...’’ എന്നാണ് ഈ ഷര്‍ട്ട് ഡിസൈന്‍ ചെയ്തതിനെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തോട് പൂര്‍ണ്ണിമ പറഞ്ഞത്.
‘‘വലിയ സ്‌ക്രീനിലേക്കും നിങ്ങളുടെ വാർഡ്രോബിലേക്കും ആവേശം പകരുന്നു... എമ്പുരാന്റെ ഉജ്ജ്വലമായ ഊർജ്ജവുമായി പൊരുത്തപ്പെടുന്ന സ്റ്റൈലും സ്വാഗും ധരിച്ച ഞങ്ങളുടെ മുസ്രീസ് ഷർട്ടിൽ പൃഥ്വിരാജ് സുകുമാരൻ...’’ എന്ന് കുറിച്ചാണ് പ്രാണയുടെ പേജില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണ്ണിമ തന്റെ ഡിസൈനുകള്‍ അതിലൂടെ പങ്കിടാറുണ്ട്. പ്രാണ പുതിയതായി കൈത്തറിയിലുള്ള ഷർട്ടുകൾ സമ്മർ സ്പെഷൽ ആയി അവതരിപ്പിച്ചിരുന്നു. അതിലൊരു കലക്ഷനാണ് ‘ബാല്യം’. പൂര്‍ണ്ണിമ തന്റെ പുതിയ ഡിസൈന്‍ ഷര്‍ട്ടിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ അന്ന് പങ്കിട്ടിരുന്നു. കേരളത്തിലെ കുട്ടിക്കാലത്തിന്റെ സത്ത ഉൾക്കൊള്ളുന്ന, കൈകൊണ്ട് നെയ്ത, മെഷീൻ എംബ്രോയ്ഡറി ചെയ്ത റിസോർട്ട് ഷർട്ടാണ് മുസിരിസ് ഷര്‍ട്ടായിരുന്നു അത്. ചായക്കടയിലോ ചായക്കടയിലോ പോയി സ്കൂൾ കഴിഞ്ഞ് ഇഷ്ടപ്പെട്ട വൈകുന്നേര ലഘുഭക്ഷണം കഴിക്കുന്ന അനുഭവമാണതെന്നും മുസിരിസ് നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന ഒരു നൊസ്റ്റാൾജിയയാണെന്നും പൂര്‍ണ്ണിമ തന്റെ ക്രിയേറ്റിവിറ്റി തയ്യാറാക്കുന്ന വീഡിയോ പങ്കിട്ട് കുറിച്ചിരുന്നു. അന്നത് ശ്രദ്ധിക്കപ്പെട്ടെങ്കിലും പൃഥ്വിരാജ് ഈ ഷര്‍ട്ടില്‍ എലഗന്റ് ലുക്കില്‍ എത്തിയപ്പോഴാണ് കൂടുതല്‍ തരംഗമായി മാറിയത്.

Ads by Google
Friday 28 Mar 2025 02.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW