Sunday, March 15, 2026 Last Updated 32 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 15 Mar 2026 02.12 PM

എന്റെ മകന്റെ വിവാഹം പോലെ, അത്രയും ബന്ധമുണ്ട്; ബ്ലെസിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍

mohanlal-

സംവിധായകന്‍ ബ്ലെസിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത് നടന്‍ മോഹന്‍ലാല്‍. വിവാഹവേദിയില്‍ വെച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. എന്റെ മകന്റെ കല്യാണം നടക്കുന്നതുപോലെ തന്നെയാണ് തനിക്ക് ഫീല്‍ ചെയ്യുന്നതെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് വലിയ സ്ഥാനം ഹൃദയത്തിലുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘എന്റെ സിനിമാ ജീവിതത്തില്‍ ഏറ്റവും മനോഹരമായ മൂന്ന് സിനിമകള്‍ എനിക്ക് സമ്മാനിച്ച സംവിധായകനാണ് ബ്ലെസി. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ ഹൃദയത്തില്‍ അത്രത്തോളം സ്ഥാനമുണ്ട്. എന്നെ വിവാഹത്തിന് വിളിച്ചത്തിലും വരാന്‍ സാധിച്ചതിലും സന്തോഷം.
എന്റെ മകന്റെ കല്യാണം നടക്കുന്നതുപോലെ തന്നെയാണ് എനിക്ക് ഫീല്‍ ചെയ്യുന്നത്. അത്രയും ബന്ധമുണ്ട് എനിക്ക് ബ്ലെസിയും കുടുംബവുമായിട്ട്. ബ്ലെസിയുടെ ആദ്യത്തെ സിനിമ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ മുതലുള്ള ബന്ധമാണ്. നിങ്ങളെയൊക്കെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം’, മോഹന്‍ലാല്‍ പറഞ്ഞു.

ഇന്നലെയാണ് സംവിധായകന്‍ ബ്ലെസിയുടെ മകന്‍ അദിത് വിവാഹിതനായത്. സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മീര ജാസ്മിന്‍, വിനയന്‍, ജോണി ആന്റണി, എം ജി ശ്രീകുമാര്‍, വിജയ് യേശുദാസ്, സ്റ്റീഫന്‍ ദേവസ്സി തുടങ്ങി നിരവധി താരങ്ങളാണ് വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു വിവാഹത്തിന്റെ വിഡിയോകള്‍.

Ads by Google
Sunday 15 Mar 2026 02.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW