Sunday, March 15, 2026 Last Updated 6 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 15 Mar 2026 12.33 PM

എനിക്കൊട്ടും താത്പര്യമില്ലാതെ ചെയ്ത സിനിമയാണ് നാനും റൗഡി താന്‍ , കഥ കേട്ടപ്പോള്‍ ഉറങ്ങിപ്പോയി ; വിജയ് സേതുപതി

vijay-sethupathi

തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിലും ആരാധകർ ഏറെയുള്ള നടനാണ് വിജയ് സേതുപതി. ഇപ്പോഴിതാ സംവിധയകരോടുള്ള അടുപ്പത്തിന് പുറത്ത് കഥ പോലും കേൾക്കാതെ ചില സിനിമകൾ ചെയ്തിട്ടുണ്ടെന്ന് പര്യുകയാണ് വിജയ് സേതുപതി. വിഘ്‌നേശ് ശിവന്‍ സംവിധാനത്തിൽ നയൻ‌താര നായികയായ നാനും റൗഡി താന്‍ എന്ന സിനിമയിൽ ഒട്ടും ഇഷ്ടമില്ലാതെയാണ് അഭിനയിച്ചതെന്ന് പറയുകയാണ് വിജയ്. സിനിമയുടെ കഥ കേട്ടപ്പോൾ താൻ ഉറങ്ങി പോയിരുന്നതായും വിജയ് സേതുപതി പറഞ്ഞു. ഭരത് രംഗരാജന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'എന്നെ സംബന്ധിച്ച് ഞാന്‍ ചെയ്യുന്ന സിനിമ മാത്രമല്ല, എല്ലാ സിനിമയും നന്നാവണം, സിനിമ വ്യവസായം മൊത്തത്തില്‍ നന്നാവുമ്പോഴാണ് ഞാനും നന്നാവുന്നത് എന്ന കാഴ്ചപ്പാടാണ്. എന്റെ സാന്നിധ്യം കൊണ്ട് ഏതെങ്കിലും സിനിമ മെച്ചപ്പെടുമെങ്കില്‍ ആകട്ടെ എന്ന ഉദ്ദേശത്തോടെയാണ് എല്ലാ സിനിമകളും ഏറ്റെടുത്തത്. സിനിമ എന്ന ഇൻഡസ്ട്രി നന്നായാൽ മാത്രമാണ് എനിക്ക് ചോറ് കിട്ടുക എന്ന ബോധ്യം ഉണ്ട്. ചെറിയ റോളുകൾ ഏറ്റെടുത്ത് ചെയ്ത് തുടങ്ങിയപ്പോൾ എന്റെ കരിയറിനെ അത് ബാധിച്ചു. എല്ലാ പോസ്റ്ററിലും എന്റെ ഫോട്ടോ വരുമ്പോള്‍, ഞാന്‍ നായകനാകുന്ന സിനിമയും തിരിച്ചറിയപ്പെടാതെ പോകുന്നു.

അങ്ങനെ ചെയ്യരുതെന്ന് പ്രൊഡ്യൂസേഴ്‌സ് വന്നു പറഞ്ഞു തുടങ്ങി. അങ്ങനെയാണ് എല്ലാ വേഷങ്ങളും ചെയുന്നത് നിർത്തിയത്. ജയിലര്‍ എന്ന സിനിമ ചെയ്യാന്‍ കാരണം എന്റെ സ്വാര്‍ത്ഥതയാണ്. രജനികാന്തിന്റെ കൂടെ അഭിനയിക്കുക എന്നത് എന്റെ ആഗ്രഹമായിരുന്നു. ചെറുപ്പം മുതലേ കണ്ട് വളര്‍ന്ന സൂപ്പര്‍ സ്റ്റാര്‍ ആണ്. ഇഷ്ടപ്പെട്ട സംവിധായകരുടെ സിനിമകള്‍ കഥ കേള്‍ക്കാതെ ചെയ്യും. വെട്രിമാരന്റെ അരസനിൽ അഭിനയിച്ചത് എന്താണ് ഏതാണ് എന്ന് പോലും ചോദിക്കാതെയാണ് . കാരണം അദ്ദേഹം കഥയിൽ ആവശ്യം ഉണ്ടെകിൽ മാത്രമാണ് വിളിക്കുക.

നാനും റൗഡി താന്‍ എന്ന ചിത്രം എനിക്കൊട്ടും താത്പര്യമില്ലാതെ ചെയ്ത സിനിമയാണ്, പക്ഷേ വിഘ്‌നേശ് ശിവന്റെ 'പോടാ പോടി' എന്ന ചിത്രം എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. കുറേക്കാലം അത് ഹിന്ദിയിലും തെലുങ്കിലും എടുക്ക് എന്നൊക്കെ പറഞ്ഞ് ഞാന്‍ വിക്കിയുടെ പിന്നാലെ നടന്നിട്ടുണ്ട്. എന്നാല്‍ നാനും റൗഡി താന്‍ സിനിമയുടെ കഥയുടെ ആദ്യത്തെ വേര്‍ഷന്‍ റാം സാറിന്റെ ഓഫീസില്‍ ഇരുന്ന് പറയുമ്പോള്‍ കോട്ടുവായ ഇട്ട്, ഞാന്‍ ഉറങ്ങിപ്പോയിരുന്നു. പക്ഷേ വിക്കിയ്‌ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമുള്ളതുകൊണ്ടാണ് അത് ചെയ്തത്. എന്തെന്നാല്‍, പോടാ പോടി പോലൊരു സിനിമ ചിന്തിച്ച് ചെയ്ത സംവിധായകന് സാധിക്കും എന്ന വിശ്വാസം. അത്‌പോലെ ഒരു സംവിധായകന്റെ നല്ല പടം കണ്ടിട്ട് എനിക്ക് ഓഫർ വന്ന സിനിമകളിൽ ആലോചിക്കാതെ ചെയ്തിട്ടുണ്ട്,' വിജയ് സേതുപതി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW