Thursday, March 12, 2026 Last Updated 2 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 27 Mar 2025 04.56 PM

‘‘അച്ഛാ, എനിക്കറിയാം നിങ്ങളും കാണുന്നുണ്ടെന്ന്...’’ ​വികാരഭരിതമായ കുറിപ്പുമായി പൃഥ്വിരാജ്; അച്ഛന്റെ പേര് വാനോളം ഉയർത്തിയ മകനെന്ന് കമന്റുകള്‍

ഒരു കാലത്ത് മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന സുകുമാരന്‍ എന്ന അതുല്യപ്രതിഭയുടെ മകന്‍ പൃഥ്വിരാജ് താന്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാന്റെ റിലീസിന്റെ സന്തോഷത്തിലാണ്. ഇപ്പോഴിതാ അച്ഛനായി താരം പങ്കിട്ട കുറിപ്പാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
Prithviraj Sukumaran, Sukumaran, Empuraan release
Prithviraj Sukumaran heartfelt note for sukumaran (Image Source: Facebook)

റിലീസിന് മുന്‍പേ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുന്ന എമ്പുരാന്‍ തിയേറ്ററിലെത്തിയ സന്തോഷത്തിലാണ് ആരാധകര്‍. ഇന്ന് രാവിലെ ആറു മണിയ്ക്കായിരുന്നു ചിത്രത്തിന്റെ റിലീസ്. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുമ്പോള്‍ വലിയ സന്തോഷത്തിലാണ് പൃഥ്വിരാജ് സുകുമാരന്‍. തന്റെ ആദ്യ സംവിധാനമായ ‘ലൂസിഫര്‍’ പ്രേക്ഷകരിലുണ്ടാക്കിയ ആവേശ​മാണ് ഇന്ന് ഒരു ബ്രഹ്മാണ്ഡ ചിത്രമൊരുക്കാന്‍ പൃഥ്വിക്ക് പ്രേരണയായത്.
ഇപ്പോഴിതാ റിലീസ് ദിവസം പൃഥ്വിരാജ് പങ്കുവച്ച ഒരു ചെറിയ കുറിപ്പാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. തന്റെ അച്ഛനും മലയാള സിനിമയിൽ ഒരു തലമുറയുടെ സിരകളിലാകെ തീ കോരി നിറച്ച ക്ഷുഭിത യൗവ്വനവുമായിരുന്ന സുകുമാരനെ ഓർക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ‘‘അച്ഛാ, എനിക്കറിയാം നിങ്ങളും കാണുന്നുണ്ടെന്ന്...’’ എന്നാണ് എമ്പുരാന്റെ റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
‘എന്നെ ഞാനാക്കിയ അച്ഛന്’ എന്ന താങ്ക്സ് കാർഡും ‘എമ്പുരാൻ’ സിനിമയുടെ ടൈറ്റിൽ കാർഡിൽ കാണിക്കുന്നുണ്ട്. പൃഥ്വിരാജ് പങ്കുവച്ച പോസ്റ്റിൽ ആരാധകരടക്കം നിരവധിപ്പേരാണ് കമന്റുകളുമായി എത്തുന്നത്.
‘നിങ്ങളുടെ വിജയത്തിന് സാക്ഷ്യം വഹിക്കാൻ അച്ഛന്‍ ഇവിടെ ഇല്ലായിരിക്കാം, പക്ഷേ നിങ്ങളുടെ കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും അദ്ദേഹത്തിന്റെ ഓർമ്മകൾ ജീവിക്കുന്നു. അതിരുകൾ കടന്ന് മുന്നേറുക’ എന്നാണ് ഒരാള്‍ പോസ്റ്റിന് താഴെ കുറിച്ചത്. ‘അച്ഛന്റെ പേര് വാനോളം ഉയർത്തിയ മകൻ, പൃഥ്വിരാജ് സുകുമാരൻ’, ‘മലയാള സിനിമയുടെ ഗെയിം ചേഞ്ചറാണ് നിങ്ങള്‍’ എന്നിങ്ങനെ നീളുന്നു പോസ്റ്റിനു താഴെ കമന്‍റുകള്‍.

ഒരു കാലത്ത് മലയാള സിനിമകളിൽ കഥാപാത്രങ്ങളുടെ അഴകളവുകൾക്കൊപ്പം അഭിനയത്തിന്റെ വേറിട്ട വഴികളിലൂടെ നടന്ന, ജീവിതത്തിൽ അഭിനയിക്കാനറിയാതിരുന്ന പച്ച മനുഷ്യനായിരുന്നു സുകുമാരൻ. തീക്ഷ്ണമായ കണ്ണുകളിൽ നിഷേധത്തിന്റെ കടലിരമ്പിയ നായക സങ്കൽപ്പം. ആ നടന വിസ്മയത്തിനു നേരേ വാ നേരേ പോ ശൈലിയായിരുന്നു അറിയാമായിരുന്നത്. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും അങ്ങനെ തന്നെയാണ്. ആദ്യ അഭിമുഖം മുതല്‍ തന്നെ തന്റെ മനസ്സിലുള്ളത് തുറന്നു പറയാന്‍ പൃഥ്വി മടി കാണിച്ചിരുന്നില്ല. തന്റേടി, അഹങ്കാരി എന്നിങ്ങനെയുള്ള പല പേരുകളും അന്ന് താരത്തിന് കിട്ടിയിരുന്നു. അതൊ​ക്കെ പഴംങ്കഥകളായി മാറി ഇന്ന് എല്ലാവരും പൃഥ്വിരാജിനെ വാനോളം പുകഴ്ത്തുകയാണ്. മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ഒരിക്കല്‍ സുകുമാരന്‍ ആഗ്രഹിച്ചതാണ് എന്ന് മല്ലികയടക്കം പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
ഏതായാലും സിനിമ കണ്ടിറങ്ങിയ മല്ലിക സുകുമാരനും സന്തോഷത്തിലാണ്. ഒരു സിനിമ ഇറങ്ങി ആദ്യ ദിവസം ആദ്യ ഷോ കാണുന്നത് തന്റെ ജീവിതത്തിൽ ആദ്യമായിട്ടാണെന്നും. എല്ലാരും എമ്പുരാനെ എന്ന വിളിക്കുമ്പോൾ ഞാൻ തമ്പുരാനേ എന്നാണ് വിളിച്ചതെന്നും സുകു ഏട്ടന്റെ അനുഗ്രഹം കൊണ്ടും മോഹൻലാലിന്റേയും ആന്റണിയുടെയും ആത്മാർത്ഥമായ സഹകരണം കൊണ്ടും എന്റെ മോൻ ഒരു നല്ല ജോലി ചെയ്തിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. കേരളത്തിലെ പ്രേക്ഷകർ അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കുമെന്നുമാണ് മനസുനിറഞ്ഞ് മല്ലിക സുകുമാരന്‍ പറഞ്ഞത്.

Ads by Google
Thursday 27 Mar 2025 04.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW