Wednesday, March 11, 2026 Last Updated 12 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Mar 2025 02.20 PM

യാത്രകളില്‍ ഒപ്പം കൂട്ടാവാന്‍ പുത്തനൊരു വാഹനം സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടി

buys

നടന്‍ ദീപക് പറമ്പോലുമായുള്ള വിവാഹത്തിന് ശേഷവും ലൈംലൈറ്റില്‍ സജീവമായി നില്‍ക്കുന്ന നടി അപര്‍ണ ദാസിന്റെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്നെത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകളില്‍ ഒപ്പം കൂട്ടാവാന്‍ പുത്തനൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് അപര്‍ണ. ടാറ്റ മോട്ടോര്‍സിന്റെ ഏറ്റവും സേഫ്റ്റിയുള്ള നെക്‌സോണ്‍ കോംപാക്ട് എസ്യുവിയാണ് താരത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. കൊച്ചിയിലെ ടാറ്റയുടെ പ്രമുഖ വിതരണക്കാരായ ലക്സണ്‍ ടാറ്റയുടെ ചേരാനല്ലൂര്‍ ഷോറൂമില്‍ നിന്നും അപര്‍ണ ദാസ് വാഹനത്തിന്റെ ഡെലിവിറിയെടുക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്.

കുടംബത്തോടൊപ്പം എത്തിയാണ് താരം പുത്തന്‍ അതിഥിയെ വരവേറ്റിരിക്കുന്നത്. എന്നാല്‍ ഭര്‍ത്താവ് ദീപക് പറമ്പോലിന് തിരക്കുകാരണം എത്താനായില്ലെന്നാണ് വിവരം. നെക്‌സോണ്‍ എസ്യുവിയുടെ ഏത് വേരിയന്റാണ് അപര്‍ണ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. വൈറ്റ് കളര്‍ ഓപ്ഷനാണ് നടിയുടെ പോര്‍ച്ചിലേക്ക് എത്തിയിരിക്കുന്നത്. പുറംകാഴ്ച്ചയില്‍ നിന്നും എസ്യുവിയുടെ ടോപ്പ് എന്‍ഡ് ഓട്ടോമാറ്റിക് വേരിയന്റാണെന്നാണ് തോന്നുന്നത്. മുമ്പും നെക്‌സോണ്‍ തന്നെ ഉപയോഗിച്ചിരുന്നയാളാണ് താനെന്നും അതില്‍ പൂര്‍ണ തൃപ്തിയുണ്ടായിരുന്നതിനാലാണ് വീണ്ടും അതേ വാഹനം തെരഞ്ഞെടുത്തിരിക്കുന്നതെന്നും വീഡിയോയില്‍ അപര്‍ണ പറയുന്നുണ്ട്. സേഫ്റ്റി തന്നെയാണ് നെക്‌സോണില്‍ ഏറ്റവും ആകൃഷ്ടയായതെന്നും ഡെലിവിറിയെടുക്കുന്ന വേളയില്‍ താരം പറഞ്ഞു.

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് റെവോട്രോണ്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് റെവോടോര്‍ക്ക് ഡീസല്‍ എന്നിങ്ങനെ വ്യത്യസ്തമാര്‍ന്ന രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വിപണനത്തിന് എത്തുന്നത്. നെക്‌സോണിലെ ആദ്യത്തെ 1,200 സിസി പെട്രോള്‍ എഞ്ചിന് 5,500 ആര്‍പിഎമ്മില്‍ 86.7 bhp കരുത്തും 1,750-4,000 ആര്‍പിഎമ്മില്‍ 170 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാനാവും. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലേക്ക് വന്നാല്‍ 3,750 ആര്‍പിഎമ്മില്‍ 83.3 bhp കരുത്തും 1,500 മുതല്‍ 2,750 ആര്‍പിഎം വരെ 260 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന രിതീതിയിലാണ് മോഡല്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. വേരിയന്റിനെ ആശ്രയിച്ച് എഞ്ചിന് 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് എഎംടി, പുതിയ 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (DCT) ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് ടാറ്റ മോട്ടോര്‍സ് സമ്മാനിച്ചിരിക്കുന്നത്. മൈലേജ് കൂടുതല്‍ വേണ്ടവര്‍ക്ക് സിഎന്‍ജി ഫൈ-ഫ്യുവല്‍ സംവിധാനവും പെട്രോള്‍ എഞ്ചിനൊപ്പം ടാറ്റ നല്‍കിവരുന്നുണ്ട്.

Ads by Google
Ads by Google
TRENDING NOW