-->
മുട്ട പലരുടേയും പ്രിയപ്പെട്ട വിഭവമാണ്. എന്നാല്‍ അമേരിയ്ക്കയില്‍ ഇപ്പോള്‍ മുട്ടയ്ക്ക് വളരെ ക്ഷാമമാണെന്നാണ് പറയപ്പെടുന്നത്. കാരണം മറ്റൊന്നുമല്ല രാജ്യത്ത് പക്ഷിപ്പനി പടര്‍ന്ന് പിടിച്ചതോടെ ലക്ഷക്കണക്കിന് കോഴികളെ കൊന്നൊടുക്കിയതാണ് ഈ ക്ഷാമം. നേരത്തെ ഒരു ഡസന്‍ മുട്ടയ്ക്ക് 1.21 ഡോളര്‍(ഏകദേശം നൂറ് രൂപ) വിലയുണ്ടായിരുന്നത് അഞ്ച് ഡോളറായി(ഏകദേശം 425 രൂപ) ഉയര്‍ന്നുവെന്ന് ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2005 ജനുവരിക്ക് ശേഷം ആദ്യമായാണ് യുഎസില്‍ ഇതാദ്യമായി മുട്ടവില 310 ശതമാനം വര്‍ധിച്ചത്. ഇപ്പോഴിതാ ജനപ്രിയ സ്‌കിന്‍കെയര്‍ ബ്രാന്‍ഡായ ദി ഓര്‍ഡനറി കുറഞ്ഞ വിലയ്ക്ക് മുട്ട ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ്. സാധാരണ വിലയില്‍ മുട്ടകള്‍ ലഭ്യമാക്കുമെന്ന് ദി ഓര്‍ഡിനറി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പ്രോമോഷണല്‍ വീഡിയോയില്‍ പറയുന്നു. അമേരിക്കയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ എംഎസ്സിഎച്ച്എഫുമായി സഹകരിച്ചാണ് ഓര്‍ഡിനറി കുറഞ്ഞ വിലയ്ക്ക് മുട്ടക്കച്ചവടം നടത്തുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലായിരിക്കും മുട്ട ലഭ്യമാകുക.
''ഇത് ഞങ്ങളുടെ കടയില്‍ വില്‍പ്പനയ്ക്കായി എത്തിച്ചിരിക്കുന്ന മുട്ടയാണ്. മുട്ട വില റെക്കോഡ് ഉയരത്തിലാണ്. നഗരത്തിലുടനീളം മുട്ടയ്ക്ക് വലിയ ക്ഷാമവുമുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് മുട്ട ആവശ്യമുണ്ടെങ്കില്‍ ഞങ്ങളുടെ കടയില്‍ നിന്ന് വെറും 3.37 ഡോളറിന് ഒരു ഡസന്‍ മുട്ട വാങ്ങാം. പക്ഷേ, ഇത് ഈ വാരാന്ത്യം വരെ മാത്രമെ ഉണ്ടാകു. സ്റ്റോക്ക് തീരുന്നതുവരെ മാത്രമാണ് ഈ ഓഫര്‍, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.