-->
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഏറ്റവും പുതിയതായി സാരിയിലുളള മനോഹര ചിത്രങ്ങളാണ് അനുശ്രീ പോസ്റ്റ് ചെയ്തത്. ഗോള്‍ഡന്‍ സാരിയില്‍ ട്രഡീഷണല്‍ ലുക്കിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗോള്‍ഡന്‍ ടിഷ്യൂ സാരിക്കൊപ്പം ചുവപ്പ് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. കല്ലു വച്ച ചോക്കറാണ് പ്രധാന ആക്‌സസറിയായി അണിഞ്ഞിരിക്കുന്നത്. മിനിമല്‍ മേക്കപ്പിലും ബണ്‍ ഹെയര്‍ സ്‌റ്റൈലിലും ബോള്‍ഡ് ലുക്കിലാണ് അനുശ്രീ.
അനുശ്രീയുടെ സോഷ്യല്‍ മീഡിയയില്‍ ഏെറയും കാണാന്‍ സാധിക്കുന്നത് സാരിയിലുളള ചിത്രങ്ങളാണ്. അനുശ്രീ എന്ന് കേള്‍ക്കുമ്പോള്‍ നാടന്‍ മലയാളി പെണ്‍കുട്ടിയുടെ മുഖമാണ് ആരാധകരുടെ മനസ്സിലേക്ക് എത്തുന്നത്. സാരി ലുക്ക് എന്റെ ആശ്വാസവും ആത്മവിശ്വാസവുമാണെന്ന് ചിത്രങ്ങള്‍ക്കൊപ്പം അനുശ്രീയും കുറിച്ചിട്ടുണ്ട്.