Thursday, March 12, 2026 Last Updated 7 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Mar 2025 04.05 PM

ഭാര്യയും ഭാര്യയുടെ അമ്മയും ചേർന്ന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി കഴുത്തറുത്തു

കൊലയ്ക്ക് പിന്നില്‍ ഭാര്യയും ഭാര്യയുടെ അമ്മയുമെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
murder

ബംഗളുരുവിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബിസിനസുകാരന്റെ മരണം കൊലപാതകം. കൊലയ്ക്ക് പിന്നില്‍ ഭാര്യയും ഭാര്യയുടെ അമ്മയുമെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ലോക്നാഥ് സിങ് (37) ആണ് മരിച്ചത്. ഇയാളുടെ അവിഹിത ബന്ധങ്ങളും അനധികൃത ബിസിനസ് ഇടപാടുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കണ്ടെത്തി.

ശനിയാഴ്ച വൈകുന്നേരം 5.30ഓടെ ബംഗളുരു നഗരത്തിന് പുറത്ത് ഒരു ഒഴിഞ്ഞ പ്രദേശത്ത് കാറിനുള്ളിൽ ഒരു മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചതിനൊപ്പം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവും തുടങ്ങി. ഇതിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഭാര്യയും ഭാര്യയുടെ അമ്മയും ചേർന്ന് യുവാവിന്റെ ഭക്ഷണത്തിൽ ഉറക്ക ഗുളിക ചേർക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബോധരഹിതനായ യുവാവിനെ കാറിൽ ഒരു ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് കഴുത്തറുത്ത് കൊന്നു. തുടർന്ന് ഇരുവരും അവിടെ നിന്ന് മുങ്ങിയെന്നും പോലീസ് പറയുന്നു.

കൊല്ലപ്പെട്ട ലോക്നാഥും ഭാര്യയും രണ്ട് വർഷമായി നേരത്തെ പ്രണയത്തിലായിരുന്നു. എന്നാൽ ഇവരുടെ പ്രായത്തിലുള്ള വ്യത്യാസം കാരണം ലോക്നാഥിന്റെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല. ഇതോടെ രണ്ട് പേരുടെയും വീട്ടുകാർ അറിയാതെ ഡിസംബറിൽ ഇവർ രഹസ്യമായി വിവാഹം ചെയ്തു. വിവാഹ ശേഷം ഭാര്യവീട്ടിലെത്തിയ ലോക്നാഥ് യുവതിയെ മാതാപിതാക്കളുടെ അടുത്താക്കി അവിടെ നിന്ന് മുങ്ങുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇയാൾക്ക് മറ്റ് അവിഹിത ബന്ധങ്ങളുണ്ടെന്നും നിയമവിരുദ്ധമായ ബിസിനസ് ഇടപാടുകളുണ്ടെന്നും ഭാര്യ കണ്ടെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW