-->
മലയാളത്തില്‍ ഒരുപാട് സിനിമകള്‍ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും എമ്പുരാനെപ്പോലെ ഇത്രയധികം കാത്തിരിപ്പുണ്ടായിട്ടുള്ള തരംഗമായി മാറിയിട്ടുള്ള സിനിമകള്‍ ഉണ്ടോയെന്ന് സംശയമാണ്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദിയിലുമടക്കം ഒരേ ദിവസം റിലീസ് ചെയ്യുന്ന പൃഥ്വിരാജ്-മോഹന്‍ലാല്‍ കോമ്പോയിലെത്തുന്ന ‘ലൂസിഫര്‍’ ഫ്രാഞ്ചൈസിയായ എമ്പുരാന്‍ തരംഗത്തിലാണ് സോഷ്യല്‍ മീഡിയയിലും ആരാധകരും.
ഏതൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും നിറഞ്ഞു നില്‍ക്കുന്നത് എമ്പുരാന്‍ ടീമിന്റെ പ്രൊമോഷനുകളും അഭിമുഖങ്ങളും സിനിമയുടെ അപ്ഡേഷനുമൊക്കെയാണ്. മലയാളത്തിലെ ആദ്യ പാന്‍ ഇന്ത്യന്‍ റെക്കോര്‍ഡ് നേടുന്ന സിനിമയായി എമ്പുരാന്‍ മാറുമെന്നാണ് സെലിബ്രിറ്റികളും ആരാധകരുമെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്.
പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് സിനിമയെത്താന്‍ ഇനി രണ്ടു രാത്രിയും പകലും ബാക്കി നില്‍ക്കെ ആരാധകരെല്ലാം ഉത്സവതിമിര്‍പ്പിലാണ്. എമ്പുരാന്‍ ഡേ എങ്ങനെ സ്പെഷ്യലാക്കാം എന്ന ആലോചനയിലാണ് ആരാധകര്‍. ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാൻ പുത്തൻ ഐഡിയയുമായി ആശിർവാദ് സിനിമാസും എത്തിയിട്ടുണ്ട്. റിലീസ് ദിവസം അണിയറപ്രവർത്തകരെല്ലാം ബ്ലാക്ക് ഡ്രസ്സ് കോഡ് ആക്കിയാലോ എന്നാണ് ആശിർവാദ് സിനിമാസിന്റെ പ്ലാൻ. അനുകൂലിക്കുന്ന ആരാധകർക്കും ബ്ലാക്ക് ഡ്രസ് കോഡ് തിരഞ്ഞെടുക്കാം, കഴിഞ്ഞ ദിവസം, റിലീസ് ദിവസം എല്ലാവരും ബ്ലാക്ക് ഡ്രസ്സ് കോഡ് ആക്കിയാലോ എന്നൊരു പോള്‍ ആശിർവാദ് സിനിമാസ് എക്സില്‍ ഷെയർ ചെയ്തിരുന്നു. ‘‘ഞാനുമുണ്ട്. ലാലേട്ടന്റെ കാര്യം ഞാനേറ്റു...’’ എന്നായിരുന്നു അതിന് പൃഥ്വിയുടെ മറുപടി.
ഇപ്പോഴിതാ, ഡ്രസ്സ് കോഡ് ട്വീറ്റിനു മോഹൻലാല്‍ നല്‍കിയ മറുപടിയാണ് തരംഗമായി മാറുന്നത്. ‘‘ഞാനുമുണ്ട്. പക്ഷേ, ഡയറക്ടർ സാർ, ഞാൻ സ്റ്റീഫനായി വരണോ? ഖുറേഷിയായി വരണോ?...’’ എന്നാണ് മോഹൻലാല്‍ പൃഥ്വിയോട് ചോദിക്കുന്നത്. ‘‘എബ്രാം ആയി വരൂ സാർ...’’ എന്നാണ് ഇമോജിയ്ക്ക് ഒപ്പം പൃഥ്വി നല്‍കിയ മറുപടി.
ലൂസിഫറില്‍ സ്റ്റീഫൻ നെടുമ്പള്ളി സ്ക്രീനില്‍ എത്തിയത് വെള്ളയും വെള്ളയും അണിഞ്ഞായിരുന്നു. എന്നാല്‍ ബ്ലാക്ക് ആൻഡ് ബ്ലാക്ക് ആണ് ഖുറേഷിയുടെ സ്റ്റൈല്‍.
Ab’Raam aayi varoo Sir! 😎 @Mohanlal #L2E #EMPURAAN https://t.co/RByHLP9DNo— Prithviraj Sukumaran (@PrithviOfficial) March 25, 2025
അഡ്വാൻസ് ബുക്കിംഗില്‍ റെക്കോർഡ് ഇട്ടിരിക്കുകയാണ് എമ്പുരാൻ. അഡ്വാൻസ് ബുക്കിംഗിലൂടെ മാത്രം ചിത്രം 58 കോടിയാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്നും 19 കോടിയും മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നും 4.5 കോടിയും ഓവർസീസ് ബുക്കിംഗില്‍ 34.5 കോടിയും ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. മാർച്ച് 27 വ്യാഴാഴ്ച രാവിലെ ആറു മണിയ്ക്കാണ് എമ്പുരാന്റെ ആദ്യ ഷോ.
ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ അടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹൻലാല്‍, മഞ്ജുവാര്യർ, ടൊവിനോ തോമസ്, സച്ചിൻ ഖേദേക്കർ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ശിവദ, സായ് കുമാർ, ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, കാർത്തികേയ ദേവ്, ഒസിയേല്‍ ജിവാനി, സത്യജിത്ത് ശർമ, ശുഭാംഗി ലത്കർ, ഐശ്വര്യ ഒജ്ഹ, നിഖാത് ഖാൻ, അലക്സ് ഒ'നെല്‍ , ബെഹ്സാദ് ഖാൻ, അനീഷ് ജി മേനോൻ, ജെയ്സ് ജോസ്, നൈല ഉഷ, ജിലു ജോണ്‍, മൈക്ക് നോവിക്കോവ്, ശിവജി ഗുരുവായൂർ, മുരുഗൻ മാർട്ടിൻ, മണിക്കുട്ടൻ, നയൻ ഭട്ട്, ബൈജു സന്തോഷ്, നന്ദു, സാനിയ ഇയ്യപ്പൻ, എറിക് എബൗനി, സ്വകാന്ത് ഗോയല്‍, ആൻഡ്രിയ തിവാദർ, ജെറോം ഫ്ലിൻ, അഭിമന്യു സിംഗ്, കാർത്തിക് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
ദീപക് ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഏതാണ്ട് 3 മണിക്കൂറാണ് എമ്പുരാന്‍. മലയാളം സിനിമ ചരിത്രത്തില്‍ ആദ്യമായി IMAX-ല്‍ റിലീസ് ചെയ്യുന്ന ചിത്രമാണിത്.