-->
പ്രേമം എന്ന ഒറ്റ സിനിമയിലെ മലര്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് സായ് പല്ലവി. മലയാളത്തില്‍ മാത്രല്ല തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സായ് പല്ലവി. താരത്തിന്റെ അഭിനയമികവിനൊപ്പം തന്നെ നൃത്തച്ചുവടുകളും ആരാധകരുടെ ഹൃദയം കീഴടക്കുന്നതാണ്. സാധാരണയായി സായ് പല്ലവിയെ മേക്കപ്പിട്ട് കാണുന്നത് വെള്ളിത്തിരയില്‍ മാത്രമാണ്. സ്വാഭാവിക പ്രകൃതത്തിലാണ് പൊതു വേദിയിലും സിനിമാ ചടങ്ങിലും ഒക്കെ താരമെത്തുക.
സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല താരം. വളരെ അപൂര്‍വ്വമായി മാത്രമാണ് സായി പല്ലവി ഫോട്ടോകള്‍ പോസ്റ്റ് ചെയ്യന്നത്. അതിന്റെ കാരണവും നടി പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവ് അല്ലാത്തത് എന്ന് അമരന്‍ എന്ന സിനിമയുടെ പ്രമോഷന്‍ സമയത്ത് സായി പല്ലവി വ്യക്തമാക്കിയിരുന്നു. അത് ആവശ്യമാണ് എന്ന് തോന്നിയില്ല എന്നാണ് നടി പറഞ്ഞത്.
ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാനായി എടുത്താല്‍ ഒരുപാട് ആലോചിക്കും, ഞാനിപ്പോള്‍ ഇത് പോസ്റ്റ് ചെയ്തത് കൊണ്ട് എന്താണ് കാര്യം, ഇത് അത്ര പ്രാധാന്യമുളള ഒന്നാണോ എന്നൊക്കെ ആലോചിച്ച് പോസ്റ്റ് ചെയ്യാന്‍ പോയിടത്ത് നിന്ന് തിരിച്ചുവരും എന്നാണ് സായി പല്ലവി പറഞ്ഞത്.
ഇപ്പോഴിതാ തന്റെ മനോഹരമായ കാന്‍ഡിഡ് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. ‘ഈ കറുപ്പിനും വെളുപ്പിനുമിടയില്‍ എന്തോ ഒന്നുണ്ട്. അവ നിങ്ങളുടെ യഥാര്‍ഥ നിറം കാണിക്കുന്നു ’എന്നാണ് സായ് പല്ലവി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്.
നിരവധി പേരാണ് ചിത്രങ്ങള്‍ക്കു കമന്റുമായെത്തിയിരിക്കുന്നത്. നിങ്ങള്‍ ഇന്‍സ്റ്റ പാസ്‌വേര്‍ഡ് മറന്നെന്നാണ് വിചാരിച്ചിരുന്നത്, ഒടുവില്‍ തിരിച്ചെത്തി എന്നൊക്കെയാണ് ആരാധകര്‍ കുറിക്കുന്നത്. അതേസമയം നാഗചൈതന്യയ്‌ക്കൊപ്പമെത്തിയ തണ്ടേല്‍ ആണ് സായിപല്ലവിയുടേതായി ഒടുവിലെത്തിയ ചിത്രം.