Saturday, March 14, 2026 Last Updated 7 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Mar 2025 01.27 PM

ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസവുമായി യുഡിഎഫ് ; സ്വന്തം നിലയില്‍ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ ആലോചന

uploads/news/2025/03/771916/asha-workers-strike.jpg

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ നിരാഹാരസമരം തുടരുന്നതിനിടയില്‍ യുഡിഎഫ് ഭരണമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആശമാരുടെ ഓണറേറിയും സ്വന്തം നിലയ്ക്ക് വര്‍ദ്ധിപ്പിക്കാന്‍ യുഡിഎഫ് ആലോചന. ഇക്കാര്യത്തിലെ നിയമവശം ഉടന്‍ പരിശോധിച്ച് ഇടന്‍ പ്രഖ്യാപനം നടത്താനാണ് തീരുമാനം. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെ തനതുഫണ്ടില്‍ നിന്നും തുക കണ്ടെത്താനാണ് തീരുമാനം.

സര്‍ക്കാര്‍ സമരക്കാരോട് പ്രതികാരം ചെയ്യുകയാണെന്നും കോണ്‍ഗ്രസ് നിലപാട്. ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം 44 ാം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം ആറാം ദിവസത്തിലേക്കും കടന്നു. സമരപ്പന്തലില്‍ നേരത്തേ യുഡിഎഫ് നേതാക്കള്‍ എത്തിയിരുന്നു. ആശാസമരത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നിലും ധര്‍ണ്ണ നടത്തും.

ആശ വര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് ഓണറേറിയം സംസ്ഥാനവും വര്‍ധിപ്പിക്കുമെന്നായിരുന്നു നേരത്തേ എല്‍ഡിഎഫ് യോഗത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് മുഖ്യമന്ത്ര നല്‍കിയ മറുപടി. നേരത്തേ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ വീണാജോര്‍ജ്ജ് പോയിരുന്നെങ്കിലും കാണാനായിരുന്നില്ല. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ റസിഡന്റ് കമ്മിഷണര്‍ വഴി നിവേദനം നല്‍കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW