-->
തിരുവനന്തപുരം: കേരളത്തിന്റെ റെയില്‍വേ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പുമായി മോദി സര്‍ക്കാര്‍. പാലക്കാടിന്റെയും പരിസരപ്രദേശങ്ങളുടെയും വികസനത്തിന് ഉണര്‍വേകിക്കൊണ്ട്, പാലക്കാട് - പൊള്ളാച്ചി-പോത്തന്നൂര്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കുന്നതിനുള്ള ഫൈനല്‍ ലൊക്കേഷന്‍ സര്‍വേയ്ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവുമായി നടത്തിയ ഇടപെടലുകളുടെയും ചര്‍ച്ചകളുടെയും ഫലമായാണ് ഈ നിര്‍ണ്ണായക നേട്ടം കൈവരിച്ചത്. പാത ഇരട്ടിപ്പിക്കല്‍ യാഥാര്‍ഥ്യമാകുന്നതോടെ ഈ മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമാവുകയും ചരക്ക് ഗതാഗതം കൂടുതല്‍ സുഗമമാവുകയും ചെയ്യും.
നേരത്തേ പാലക്കാട്-പൊള്ളാച്ചി റൂട്ടില്‍ പുതിയ ട്രെയിനും അനുവദിച്ചിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഈ വിവരം സാമൂഹ്യമാധ്യമങ്ങള്‍ വഴി അറിയിച്ചത്. നിലവില്‍ പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് മൂന്ന് ട്രെയിനുകള്‍ മാത്രമാണ് ഉള്ളത്. അതിവേഗ റെയില്‍ പദ്ധതിക്കും കേന്ദ്രത്തിന് പദ്ധതിയുണ്ട്. മൂന്നു പദ്ധതികള്‍ പരിഗണയിലുണ്ടെന്നും എന്നാല്‍ കേരള സര്‍ക്കാരിന് ഇതില്‍ താല്‍പ്പര്യമില്ലെന്നും കഴിഞ്ഞ ദിവസം അശ്വിനി വൈഷ്ണവ് ഒരു മാധ്യമത്തിന് നലകിയ പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു.