-->
കണ്ണൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടം നല്‍കിയില്ലെങ്കില്‍ കടുത്ത നിലപാട് എടുക്കുമെന്ന മുന്നറിയിപ്പുമായി കണ്ണൂരിലെ മുതിര്‍ന്ന നേതാവ് കെ. സുധാകരന്‍. ഇന്നലെ ഡല്‍ഹിയില്‍ കേരളനേതൃത്വവുമായി ആശയവിനിമയം നടത്തുകയും സീറ്റില്ലെന്ന നേതാക്കളുടെ നിലപാടിനെ തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ സുധാകരന്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
പാര്‍ലമെന്റില്‍ പ്രതിപക്ഷ എംഎല്‍എ മാര്‍ എല്‍പിജി പ്രതിസന്ധി വിഷയത്തില്‍ ശക്തമായ പ്രതിഷേധം പദ്ധതിയിട്ടിരിക്കുന്ന സാഹചര്യത്തില്‍ മറ്റ് എംപിമാര്‍ രാജ്യതലസ്ഥാനത്ത് തുടരുമ്പോള്‍ ഇന്നലെ വൈകിട്ട് നാലു മണിയോടെ സുധാകരന്‍ ഡല്‍ഹിയില്‍ നിന്നും മടങ്ങുകയായിരുന്നു. അതേസമയം സുധാകരന്‍ മടങ്ങിയത് അദ്ദേഹത്തിന് മറ്റു പരിപാടികള്‍ ഉള്ളതിനാലാണെന്നാണ് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫിന്റെ പ്രതികരണം. എം.പി.മാര്‍ മത്സരിക്കുന്ന കാര്യത്തില്‍ നേരത്തേ തന്നെ കെപിസിസി നിലപാട് എടുത്തിരുന്നു. എന്നാല്‍ ഇതിനെ മറികടന്നാണ് സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കാനുള്ള താല്‍പ്പര്യം മൂമ്പോട്ട് വെച്ചത്. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാന നേതാക്കള്‍ക്കും.
സുധാകരന്‍ ഡല്‍ഹിയില്‍ നിന്നും മടങ്ങിയതോടെ അദ്ദേഹവുമായി ബന്ധപ്പെട്ട ചര്‍ച്ച വഴിമുട്ടിയിരിക്കുകയാണ്. സുധാകരന്‍ മത്സരിക്കുന്ന കാര്യം കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായി മാറിയേക്കും. സുധാകരന്‍ അനുകൂലികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. പുറത്തുവരാനിരിക്കുന്ന സ്ഥാനാര്‍ത്ഥിപട്ടികയില്‍ കെ.സുധാകരന്റെ പേര് ഇല്ലെങ്കില്‍ കൂട്ടരാജിയെന്ന ഭീഷണിയാണ് മുഴക്കുന്നത്. ജനപ്രതിനിധികളും യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ സംഘടനാ നേതൃത്വത്തിലും ഉള്ളവര്‍ രാജി വെയ്ക്കുമെന്നാണ് ഭീഷണി.
നേരത്തേ സുധാകരന് വേണ്ടി കണ്ണൂരിലും കെപിസിസി ആസ്ഥാനത്തിന് സമീപത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനൊപ്പം നേതൃത്വത്തിനെതിരേ വാര്‍ത്താസമ്മേളനം നടത്തി രംഗത്ത് വരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്്. എന്നിരുന്നാലും എംപിമാര്‍ക്ക് ആര്‍ക്കും ഇളവ് നല്‍കേണ്ടെണന്നാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം. കെ.സുധാകരന് അവസരം നല്‍കിയാല്‍ ഈ ആവശ്യവുമായി മറ്റ് എംപിമാരും രംഗത്ത് വരും. നിലവിലെ സാഹചര്യത്തില്‍ മത്സരിക്കാന്‍ എം.കെ. രാഘവന്‍, െകാടിക്കുന്നില്‍ സുരേഷ്, ഷാഫി എന്നിവരെല്ലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. വിഷയം ഹൈക്കമാന്റിനും തലവേദനയായി മാറിയിട്ടുണ്ട്്.