Thursday, March 12, 2026 Last Updated 3 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 22 Mar 2025 02.27 PM

ലഹരിക്കടിമയായ മകന്റെ ശല്യം അസഹനീയമായി ; പോലീസിനു വിവരം കൈമാറി മാതാവ് ; പോക്‌സോകേസ് പ്രതി അകത്ത്

uploads/news/2025/03/771302/drugs.jpg

കോഴിക്കോട്: ലഹരിക്കടിമയായ മകന്റെ ശല്യം അസഹനീയമായതോടെ പോലീസിനു വിവരം കൈമാറി മാതാവ്. പോക്‌സോ, ഭവനഭേദനം അടക്കം നിരവധി കേസുകളില്‍ പ്രതിയായ കോഴിക്കോട് എലത്തൂര്‍ വാളിയില്‍ രാഹുല്‍(26) അറസ്റ്റില്‍.

മാതാവിനെയും പ്രായമായ മുത്തശ്ശി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളേയും കൊല്ലുമെന്ന് രാഹുല്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് കുടുംബം ഭീതിയിലായിരുന്നു. ഇതോടെയാണ് മകന്റെ ചെയ്തികള്‍ അമ്മ മിനി പോലീസിനെ അറിയിച്ചത്.

വീട്ടില്‍ പോലീസെത്തിയപ്പോള്‍ രാഹുല്‍ മയക്കുമരുന്ന് ലഹരിയിലായിരുന്നു. തുടര്‍ന്ന് കഴുത്തില്‍ ബ്ലേഡ് വച്ച് ജീവനൊടുക്കുമെന്നു ഭീഷണി മുഴക്കിയെങ്കിലും പോലീസ് കീഴടക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീടിനകത്തുപോലും മകന്‍ പതിവായി ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് മാതാവ് മിനി പറഞ്ഞു. പല തവണ അക്രമാസക്തനായിട്ടുണ്ട്. വിമുക്തി കേന്ദ്രത്തിലും പ്രവേശിപ്പിച്ചിരുന്നു.

അങ്ങേയറ്റംവരെ അനുഭവിച്ചെന്നും ലോകത്തൊരാള്‍ക്കും ഇങ്ങനെയൊരു ഗതി ഉണ്ടാകരുതെന്ന് ആശിക്കുന്നതായും മിനി പറഞ്ഞു. സഹോദരിയുടെ മകനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ കേസില്‍ കഴിഞ്ഞ ഏപ്രിലിലാണ് രാഹുല്‍ ജാമ്യത്തിലിറങ്ങിയത്. ഡിസംബര്‍ വരെ വീട്ടിലുണ്ടായിരുന്നില്ല. തിരിച്ചെത്തിയ ശേഷം കേസുകളില്‍ വാറന്‍ഡിലാണെന്നും പോലീസിനെ അറിയിക്കരുതെന്നും ആവശ്യപ്പെട്ടു.

പ്രശ്‌നം ഉണ്ടാക്കാത്തതിനാല്‍ പോലീസിനെ അറിയിച്ചില്ല. പിന്നീട് സ്ഥിതി മാറി. മൂന്നര മാസത്തിനിടെ ഇടയ്ക്കിടെ പ്രശ്‌നമുണ്ടാക്കി. പോലീസിനെ വിളിക്കുമെന്നു പറഞ്ഞാന്‍ മരിക്കുമെന്നും അമ്മ കൊല്ലാന്‍ ശ്രമിച്ചെന്ന് മൊഴി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും മിനി പറഞ്ഞു.

അമ്മയും മുത്തശ്ശിയും പണം നല്‍കാതിരുന്നതോടെ രാഹുല്‍ അക്രമാസക്തനായി. വീട്ടിലെ വസ്തുക്കള്‍ നശിപ്പിക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം മുത്തശ്ശിയെ ആക്രമിക്കാനെത്തിയപ്പോഴാണ് ഗതികെട്ട് മിനി പോലീസിനെ വിവരം ധരിപ്പിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW