Friday, March 13, 2026 Last Updated 12 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 06.57 PM

ഓടിക്കൊണ്ടിരിക്കുന്ന ബിഎംഡബ്ലിയു കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ,സംഭവം തിരുവനന്തപുരത്ത്

bmw
photo- face book

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന ബിഎംഡബ്ലിയു കാര്‍ കത്തി നശിച്ചു .വൈകിട്ട് 5.30 മണിയോടെ മുതലപ്പോഴി ഹാര്‍ബാറിന് സമീപമാണ് സംഭവം. കാറില്‍ ഉണ്ടായിരുന്ന വര്‍ക്കല സ്വദേശിയും ടെക്നോ പാർക്ക് ജീവനക്കാരുനുമായ കൃഷ്ണ്ണനുണ്ണി ഓടിച്ച കാറാണ് കത്തിയത്.

ബോണറ്റിൽ നിന്നു പുക ഉയരുന്നതു കണ്ടയുടൻ കാർ യാത്രക്കാരൻ പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. വർക്കലയിൽ നിന്നും ടെക്നോപാർക്കിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. കോസ്റ്റൽ പൊലീസും നാട്ടുകാരും ചേർന്ന് നീ നിയന്ത്രണ വിധേയമാക്കി. അതേസമയം, കാറിന് 12 വർഷത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു.

Ads by Google
Ads by Google
TRENDING NOW