-->
ഇഷ്ടപ്പെട്ട വളര്‍ത്തുമൃഗങ്ങളെ എത്ര വില കൊടുത്തും സ്വന്തമാക്കുന്നവര്‍ ഉണ്ട്. അപൂര്‍വയിനം നായയെ 50 കോടിരൂപ നല്‍കി സ്വന്തമാക്കി ബംഗളുരു സ്വദേശിയുടെ വാര്‍ത്തയാണ് കൗതുകകരമാകുന്നത്. എസ് സതീഷ് എന്ന നായപ്രേമിയാണ് വൂള്‍ഫ്ഡോഗ് ആയ കഡബോംബ് ഒകാമിയെ സ്വന്തമാക്കിയത്. ഇതോടെ ലോകത്തിലെ ഏറ്റവും വിലകൂടിയ നായയെന്ന പേരും ഒകാമി സ്വന്തമാക്കിയിരിക്കുകയാണ്.
വൂള്‍ഫ്, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് എന്നീ നായകളുടെ സങ്കരയിനമാണിത്. ഇദ്ദേഹത്തിന്റെ ശേഖരത്തിലെ ഏറ്റവും പുതിയയിനമാണ് ഒകാമി. യുഎസില്‍ ബ്രീഡ് ചെയ്ത ഈ നായ ഫെബ്രുവരിയിലാണ് ഇന്ത്യയിലെത്തിയത്. നിലവില്‍ എട്ട് മാസം മാത്രമാണ് ഈ നായയുടെ പ്രായം. ഇതിനോടകം 75 കിലോഗ്രാം ഭാരവും 30 ഇഞ്ച് ഉയരവുമുണ്ട് ഒകാമിയ്ക്ക്.
നായകളുടെ സംരക്ഷണത്തിലും ബ്രീഡിംഗിലും താല്‍പ്പര്യമുള്ള ഇദ്ദേഹത്തിന് 150ലധികം ഇനങ്ങളില്‍പ്പെട്ട നായകള്‍ സ്വന്തമായുണ്ട്. പത്ത് വര്‍ഷം മുമ്പ് ഇദ്ദേഹം നായകളുടെ ബ്രീഡിംഗ് പൂര്‍ണമായി നിര്‍ത്തി. ഇപ്പോള്‍ വിവിധ പരിപാടികളില്‍ തന്റെ അപൂര്‍വ്വയിനം വളര്‍ത്തുമൃഗങ്ങളെ പ്രദര്‍ശിപ്പിച്ച് പണം സമ്പാദിക്കുകയാണ് ഇദ്ദേഹം.