Saturday, March 14, 2026 Last Updated 6 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 20 Mar 2025 01.35 PM

ഭാര്യയുടെ ദേഷ്യം മാറ്റി സന്തോഷിപ്പിയ്ക്കാന്‍ മുതലാളിയുടെ കാര്‍ മോഷ്ടിച്ച് ഡ്രൈവര്‍

car

മുതലാളിയുടെ ആഡംബര കാര്‍ മോഷ്ടിച്ച ഡ്രൈവറുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. എന്നാല്‍ ഇദ്ദേഹം തന്റെ മുതലാളിയുടെ കാര്‍ മോഷ്ടിച്ചതെന്ന് അറിയുമ്പോഴാണ് കൗതകമാകുന്നത്. തന്റെ ഭാര്യയുടെ ദേഷ്യം മാറ്റാനാണ് ഇദ്ദേഹം തന്റെ മുതലാൡയുടെ ഒരു കോടിരൂപ വിലയുള്ള ആഡംബര കാര്‍ മോഷ്ടിച്ചത്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ദുര്‍ഗേഷ് രാജ്പുത്ത് എന്നയാളാണ് ഒരു കോടിരൂപ വിലയുള്ള റേഞ്ച് റോവര്‍ മോഷ്ടിച്ചത്.

മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡോര്‍ സ്വദേശിയായ രാകേഷ് അഗര്‍വാളിന് കീഴില്‍ ജോലി ചെയ്യുകയായിരുന്നു ദുര്‍ഗേഷ്. രാകേഷിന്റെ റേഞ്ച് റോവര്‍ കാറിന്റെ താക്കോല്‍ തിങ്കളാഴ്ച രാവിലെ ദുര്‍ഗേഷ് വാങ്ങുകയായിരുന്നു. കാര്‍ വൃത്തിയാക്കാനെന്നു പറഞ്ഞാണ് ഇയാള്‍ രാകേഷില്‍ നിന്ന് താക്കോല്‍ വാങ്ങിയത്. ദുര്‍ഗേഷിനെ വിശ്വസിച്ച രാകേഷ് കാറിന്റെ താക്കോല്‍ നല്‍കി. എന്നാല്‍ കാര്‍ വൃത്തിയാക്കാന്‍ കൂട്ടാക്കാതെ ദുര്‍ഗേഷ് ഈ ആഡംബര കാറോടിച്ച് തന്റെ ഭാര്യയെ കാണാനായി വീട്ടിലേക്ക് പോയി.

നേരം വൈകിയിട്ടും ഡ്രൈവറിനെ കാണാതായതോടെ രാകേഷ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ദുര്‍ഗേഷ് മോഷ്ടിച്ച കാറില്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ചിരുന്നു. അതുപയോഗിച്ച് പോലീസ് കാര്‍ ട്രാക്ക് ചെയ്തു. മോഷണം നടന്ന് ആറ് മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് കാര്‍ കണ്ടെത്തി. ഡ്രൈവറായ ദുര്‍ഗേഷ് രാജ്പുത്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഇന്‍ഡോറില്‍ നിന്നുള്ള പോലീസ് സംഘം പ്രതിയില്‍ നിന്നും കാര്‍ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ തന്റെ ഭാര്യയെ സന്തോഷിപ്പിക്കുന്നതിനായാണ് കാര്‍ മോഷ്ടിച്ചതെന്ന് ദുര്‍ഗേഷ് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW