-->
സമീപകാലത്ത് മലയാളത്തില്‍ എമ്പുരാനോളം ഹൈപ്പ് കിട്ടിയ ഒരു സിനിമകളുമില്ല. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായി എത്തിയ ‘ലൂസിഫര്‍’ എന്ന ചിത്രത്തെ ബ്ലോക്ക്ബസറ്റര്‍ വിജയമാക്കി ആരാധകര്‍ മാറ്റിയിരുന്നു. ലൂസിഫറിന്റെ ഫ്രാഞ്ചൈസിയായി എത്തുന്ന ‘എമ്പുരാന്‍’ അനൗണ്‍സ് ചെയ്ത നാളു മുതല്‍ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ ഓരോ അപ്ഡേഷനുകളും തരംഗമാക്കി പ്രേക്ഷകര്‍ മാറ്റുന്നുമുണ്ട്.
ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി തന്റെ കാലുയർത്തി മയില്‍വാഹനത്തിന്റെ കഴുത്തില്‍ ചവിട്ടി നിന്ന് ‘എന്റെ പിള്ളേരെ തൊടുന്നോടാ...’ എന്ന് ചോദിക്കുന്ന സീന്‍ ഹര്‍ഷാരവത്തോടെയാണ് തിയേറ്ററുകള്‍ ഏറ്റെടുത്തത്. കൈയടിയും ആർപ്പുവിളിയും രോമഞ്ചവും നിറച്ചാണ് ലൂസിഫർ ഓരോ മലയാളിയും കണ്ടത്.
ഇപ്പോഴിതാ അത്തരത്തില്‍ നിർത്താതെ കൈയടിക്കാന്‍ എമ്പുരാനില്‍ നിരവധി രംഗങ്ങള്‍ ഉണ്ടെന്ന് പറയുകയാണ് സ്റ്റണ്ട് മാസ്റ്റർ സില്‍വ. ഇന്റർനാഷണല്‍ ലെവല്‍ ആണ് ചിത്രമെന്നും ആരാധകര്‍ക്ക് ആര്‍പ്പു വിളിക്കാനും ഒരുപാടുണ്ടെന്നും സില്‍വ പറയുന്നു.
‘‘ഇന്റർനാഷണല്‍ ലെവല്‍ ആണ് ചിത്രം. ആരാധകർക്ക് ആർപ്പു വിളിക്കാൻ പാകത്തിന് നിരവധി രംഗങ്ങള്‍ എമ്പുരാനില്‍ ഉണ്ട്. ഒരു സീക്വൻസ് മിക്സിങ്ങില്‍ ഞാൻ കണ്ടിരുന്നു. ഫാൻസിന് വേണ്ടി ഒരുപാട് ഐറ്റംസ് ഉണ്ട്. എല്ലാവർക്കും ഇഷ്ടപ്പെടും. കാരണം, ചെയ്ത നമ്മള്‍ തന്നെ ഇരുന്നു കാണുമ്പോള്‍ രോമാഞ്ചം വരുന്നുണ്ട്. ഒരു സീൻ മുഴുവൻ തുടക്കം മുതല്‍ കയ്യടിക്കാൻ ഉണ്ട്...’’ സ്റ്റണ്ട് മാസ്റ്റർ സില്‍വ പറഞ്ഞു.
Empuraan is a large scale film which have International standards. There are many whistle worthy scenes, will be a treat to both Mohanlal fans & general audience - Stunt Silva #Empuraan @Mohanlal pic.twitter.com/b4JXwCSTef— Anandhu Gireesh (@anandhu__offl) March 18, 2025
കഴിഞ്ഞ ദിവസം രാത്രിയിലാണ് എമ്പുരാന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഓവർസീസില്‍ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യവുമുണ്ട് എമ്പുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആവേശത്തോടെയാണ് ആരാധകര്‍ സിനിമയെ കാത്തിരിക്കുന്നത്.