Wednesday, March 11, 2026 Last Updated 3 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Mar 2025 11.12 AM

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദി എടുത്ത നിലപാട് ശരി ; പ്രധാനമന്ത്രിയെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍

uploads/news/2025/03/770579/shASHI.gif

ന്യൂഡല്‍ഹി: റഷ്യ യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്തത് ശരിയായ നയമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഷല്‍ഹിയിലെ റായ്‌സിന ഡയലോഗിലായിരുന്നു മോദിയെ ശശി തരൂര്‍ പുകഴ്ത്തിയത്. ഈ നയത്തിലൂടെ മോദിക്ക് റഷ്യയും യുക്രെയ്‌നുമായും നല്ല ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞെന്നും നയത്തെ താന്‍ എതിര്‍ത്തത് അബദ്ധമായെന്നും ശശി തരൂര്‍ പറഞ്ഞു.

തരൂരിന്റെ നിലപാട് സാമൂഹ്യമാധ്യമങ്ങളില്‍ ബിജെപി പ്രചരിപ്പിക്കുക കൂടി ചെയ്തതോടെ കോണ്‍ഗ്രസ് വീണ്ടും വെട്ടിലായി. റഷ്യയുടെ ആക്രമണത്തെ ഇന്ത്യ അപലപിക്കണമെന്ന് മുമ്പ് ആഹ്വാനം ചെയ്തിരുന്നയാളാണ് താനെന്നും '2022 ഫെബ്രുവരിയില്‍ ഇന്ത്യയുടെ നിലപാടിനെ വിമര്‍ശിച്ച പാര്‍ലമെന്റിലെ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു താനെന്നും അത് തെറ്റായിരുന്നെന്നും ശശി തരൂര്‍ പറഞ്ഞു.

യുഎന്‍ ചാര്‍ട്ടറിന്റെയും ഉക്രെയ്ന്റെ പരമാധികാരത്തിന്റെ ലംഘനത്തെയും അടിസ്ഥാനമാക്കിയാണ് താന്‍ വിമര്‍ശനം ഉയര്‍ത്തിയതെന്നും തിരുവനന്തപുരം എംപി വിശദീകരിച്ചു. എന്നിരുന്നാലും ഇന്ത്യയുടെ സമതുലനാവസ്ഥയിലുള്ള നിലപാടിനെ താന്‍ ഇപ്പോള്‍ പരിഗണിക്കുന്നതെന്നും ഒരേസമയത്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും ഇടപഴകിയുള്ള പ്രധാനമന്ത്രിയുടെ സമീപനമായിരുന്നു ശരിയെന്നും മൂന്ന് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ തിരിച്ചറിയുകയാണെന്നും പറഞ്ഞു.

''മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, രണ്ടാഴ്ച ഇടവേളയില്‍ ഉക്രെയ്ന്‍ പ്രസിഡന്റിനെയും മോസ്‌കോയിലെ പ്രസിഡന്റിനെയും കെട്ടിപ്പിടിക്കാന്‍ കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടെന്ന് വ്യക്തമാണ്.''അദ്ദേഹം പറഞ്ഞു. ഇത് രണ്ടാം തവണയാണ് ശശി തരൂര്‍ മോദിയെ പുകഴ്ത്തുന്നത്. മോദി നല്ല പ്രധാനമന്ത്രിയാണെന്ന് നേരത്തെ ശശി തരൂര്‍ പുകഴ്ത്തിയത് കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദം ഉയര്‍ത്തിവിട്ടിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW