Friday, March 13, 2026 Last Updated 14 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Mar 2025 08.38 AM

ഇത് പാമ്പോ അതോ, അഭിനയമോ? യുവതിയെ വിളിച്ചുണര്‍ത്തുന്ന കൂറ്റന്‍ പാമ്പിനെ കണ്ട് അമ്പരന്ന് നെറ്റീസണ്‍സ്

woman, wake, massive, python, bed

പാമ്പുകളുമായി ബന്ധപ്പെട്ട് ആയിരകണക്കിന് വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരു യുവതിയെ തന്റെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തുന്ന ഒരു കൂറ്റന്‍ പാമ്പിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.

'നേച്ചര്‍ ഈസ് അമേസിങ്' എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. പലതരം ജീവികളുടെ അനേകം വീഡിയോകള്‍ ഷെയര്‍ ചെയ്യുന്ന അക്കൗണ്ടാണിത്. വീഡിയോയില്‍ കാണുന്നത് ഒരു സ്ത്രീ ഉറക്കം ഉണരുമ്പോള്‍ കിടക്കയില്‍ ഒരു പാമ്പിനെ കാണുന്നതാണ്. അവര്‍ ആകെ പേടിച്ചരണ്ടതുപോലെയാണ് ഉള്ളത്. ആ പെരുമ്പാമ്പ് കട്ടിലില്‍ നിന്നും ഇറങ്ങിപ്പോകുന്നത് വരെ അവര്‍ കാത്തിരിക്കുകയും ഭയന്നരണ്ട് ഇരിക്കുന്നതും കാണാം.

എന്നാല്‍, വീഡിയോ വൈറലായി മാറിയതോടെ പലതരത്തിലുള്ള കമന്റുകളാണ് എത്തിയത്. 'ഇത് എഐ ജനറേറ്റ് ചെയ്ത വീഡിയോ ആണോ' എന്നാണ് ചിലര്‍ ചോദിച്ചത്. 'ആ പാമ്പ് യുവതിയുടെ പെറ്റ് ആയിരിക്കാം ലൈക്കിനും റീച്ചിനും വേണ്ടിയുള്ള അഭിനയമായിരിക്കാം ആ കണ്ടത്' എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW